സൂരജ് വെറും പാവം, കാട്ടുപോത്തുകള്‍ വേറെയുണ്ട്, പേര് വെളിപ്പെടുത്തുമെന്ന് ഗണേഷ്
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടിഒ സൂരജിന് പിന്തുണയുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. സൂരജ് വെറും പാവമാണെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
മാന്യന്‍മാരുടെ മുഖം മൂടികള്‍ അഴിയുമെന്ന് സൂരജ് പറഞ്ഞത് ശരിയാണെന്നും ഗണേഷ് പറയുന്നു. അടുത്ത നിയമസഭ സമ്മേളനത്തില്‍ രണ്ട് വ്യക്തികളുടെ പേര് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും ഗണേഷ് കുമാര്‍ പാലക്കാട് പറഞ്ഞു.

സൂരജ് വെറും പാവമാണ്. അതിലും വലിയ കാട്ടുപോത്തുകള്‍ ഉദ്യോഗസ്ഥതലത്തില്‍ ഉണ്ട്. പേരുകള്‍ വെളിപ്പെടുത്തുന്നത് അടുത്ത നിയമസഭ സമ്മേളനത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
മന്ത്രിയായിരിക്കെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുളള ഗണേഷ് കുമാര്‍ പല ഉന്നത ഉദ്യോഗസ്ഥരേയും അന്ന് തന്നെ നോട്ടമിട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഗണേഷ് കുമാറിന്റെ വാക്കുകളെ ഭീതിയോടെയാണ് പലരും കാണുന്നത്.
എന്നാല്‍ വെളിപ്പെടുത്തുമെന്നുള്ള പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ പതിവ് പല്ലവി മാത്രമാണെന്ന് കരുതുന്നവരും ഉണ്ട്. സോളാര്‍ വിഷയത്തില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും പലതും വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല.
സൂരജിനെതിരെയുള്ള നടപടിയിലൂടെ മന്ത്രിസഭയില്‍ ശക്തനാകാനുള്ള ശ്രമമാണ് രമേശ് ചെന്നിത്തല നടക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കെബി ഗണേഷ് കുമാര്‍












Click it and Unblock the Notifications