കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാര്‍ വിശാഖപട്ടണത്ത് സ്ഥാനാര്‍ത്ഥി?

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: നമ്മുടെ മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ ഇപ്പോഴും കേരള കോണ്‍ഗ്രസിന്റെ എംഎല്‍എ തന്നെയല്ലേ... അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ടോ... അതും ബിജെപി സഖ്യത്തോടൊപ്പം ചേര്‍ന്ന്....?

കേരളത്തില്‍ എന്തായാലും അദ്ദേഹം മത്സരിച്ചിട്ടില്ല. എന്നാല്‍ ആന്ധ്ര പ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന് ഗണേഷ് കുമാര്‍ എംപി സ്ഥാനത്തിനായി മത്സരിക്കുന്നതായാണ് ഒരു നോട്ടീസ് നല്‍കുന്ന വിവരം. ചിത്രം സഹിതമാണ് നോട്ടീസ്.

Ganesh Vishakhapattanam

ഞെട്ടുകയൊന്നും വേണ്ട്. വിശാഖ പട്ടണത്ത് നോട്ടീസ് തയ്യാറാക്കിയവര്‍ക്ക് പറ്റിയൊരു കയ്യബദ്ധമാണ് നമ്മുടെ ഗണേഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. വി ഗണേഷ് കുമാര്‍ എന്ന ടിഡിപി സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം കെബി ഗണേഷ് കുമാറിന്റെ ചിത്രം അച്ചടിക്കുകയായിരുന്നു.

വിശാഖപട്ടണത്തെ മലയാളികളാണ് ഈ സംഭവം ആദ്യം ശ്രദ്ധിച്ചത്. ആദ്യം ഒന്ന് അന്പരന്നെങ്കിലും തെലുങ്ക് ദേശം പാര്‍ട്ടിക്കാരോട് വിവരം പറഞ്ഞു. അപ്പോഴേക്കും നോട്ടീസുകള്‍ മുഴുവന്‍ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട് വീണ്ടും പുതിയ നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്യുകയാണ് ചെയ്തത്.

നോട്ടീസ് അച്ചടിക്കാന്‍ കൊടുത്തപ്പോള്‍ വി ഗണേഷ് കുമാറിന്റെ ഫോട്ടോ കൊടുത്തിരുന്നില്ല. ഉടനടി ഗൂഗിളില്‍ തപ്പിയപ്പോള്‍ തെളിഞ്ഞത് നമ്മുടെ ഗണേഷ് കുമാറിന്റെ ഫോട്ടോ. പ്രസ്സുകാര്‍ പിന്നെ ഒന്നും ആലോചിച്ചില്ല, ചിത്രമെടുത്ത് വച്ച് പ്രിന്റിങ് നടത്തി. ഇതാണ് സംഭവിച്ചത്. എന്തായാലും സംഭവത്തോടെ നമ്മുടെ ഗണേഷ് കുമാര്‍ വിശാഖ പട്ടണത്തും പ്രശസ്തനായി എന്നാണ് വാര്‍ത്തകള്‍.

English summary
KB Ganesh Kumar's photo misplaced in TDP election poster.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X