കെബിപിഎസ് ദുരന്തഭീതിയില്‍; കടലാസ് മാലിന്യം കുമിഞ്ഞുകൂടി പ്ലാന്റ് നിശ്ചലം
കാക്കനാട്: കടലാസ് മാലിന്യ കുമിഞ്ഞുകൂടിയതോടെ കെ.ബി.പി.എസ് ദുരന്തഭീതിയില്‍. എളുപ്പം കത്ത് പിടിക്കുന്ന പേപ്പറുകളാണ് കെ.ബി.പി.എസിലെ ബൈന്‍ഡിംങ് പ്ലാന്റില്‍ മലപോലെ കുന്നുകൂടി കിടക്കുന്നത്. വേയിസ്റ്റ് കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് കെ.ബി.പി.എസില്‍ അച്ചടി ജോലി കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ബുധന്‍ മുതല്‍ ബൈന്‍ഡിംങ് പ്ലാന്റ് പൂര്‍ണമായും നിശ്ചലമായി. കടുത്ത വേനലയാതിനാല്‍ തീപിടുത്തം പോലെയുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചേക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
വേയിസ്റ്റ് നീക്കാന്‍ കരാറെടുത്ത ചെന്നൈ സ്വദേശി ജോലി നഷ്ടമായതിനാല്‍ ഉപേക്ഷിച്ചതാണു പ്രതിസന്ധിക്ക് കാരണം. വേയിസ്റ്റ് നീക്കാന്‍ കൂടിയ തുക്ക് കരാറെടുത്ത ഇയാള്‍ ജോലി ഉപേക്ഷിക്കുന്ന വിവരം കെ.ബി.പി.എസ് മാനേജ്‌മെന്റിനെ അറിയിക്കാതെ മുങ്ങുകയായിരുന്നു. അച്ചടിക്കുന്ന പാഠപുസ്തകങ്ങളുടെ ബൈന്‍ഡിംങ് ജോലികളാണ് കരാറുകാരന്‍ ജോലി ഉപേക്ഷിച്ച് മുങ്ങിയതോടെ നിശ്ചലമായത്. ബൈന്‍ഡിംങ് പ്ലാന്റിലെ അഞ്ച് മെഷീനുകള്‍ക്ക് ചുറ്റും പേപ്പര്‍ വേയിസ്റ്റ് കുന്നുകൂടി കിടക്കുകയാണ്. മെഷീനുകള്‍ കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പേപ്പര്‍ കുമുഞ്ഞുകൂടി കിടക്കുന്നത്.

രണ്ടാഴ്ചയായി ബൈന്‍ഡിംങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പേപ്പര്‍ നീക്കിയിട്ടില്ല. പാഠപുസ്തകങ്ങളുടെ ബൈന്‍ഡിംങ് ജോലികള്‍ നിര്‍വഹിക്കുമ്പോഴുണ്ടാകുന്ന വേയ്റ്റാണ് പ്ലാന്റില്‍ നിറഞ്ഞത്. അതത് ദിവസങ്ങളിലെ വേയിസ്റ്റ് അന്ന് തന്നെ മാറ്റിയിരുന്നതാണ് പ്രതിസന്ധിയെ തുടര്‍ന്ന് പ്ലാന്റില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തേക്കാണ് പേപ്പര്‍ നീക്കാന്‍ കരാര്‍ നല്‍കുന്നത്. ഇത്തവണ കരാറെടുത്തയാള്‍ ആദ്യത്തെ രണ്ടാഴ്ച വേയിസ്റ്റ് നീക്കിയിരുന്നു.
കരാര്‍ പ്രകാരം രണ്ടാമത്തെയാള്‍ക്ക് കാരാര്‍ നല്‍കാനാണ് കെ.ബി.പി.എസ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. എന്നാല്‍ കൂടിയ തുകയ്ക്ക് കരാറെടുത്തയാള്‍ നിയമ പ്രകാരം ഒഴിയാതെ രണ്ടാമത്തെ കരാറുകാരനെ ചുമതലപ്പെടുത്താന്‍ കഴിയില്ല. താല്‍കാലിക തൊഴിലാളികളാണ് പ്ലാന്റിലെ പേപ്പര്‍ വേയിസ്റ്റ് അടക്കി വെച്ച് ഗോഡൗണിലേക്ക് മാറ്റുന്നത്. ഇവിടെ നിന്ന് ചുമട്ട് തൊഴിലാളികളാണ് ലോറിയില്‍ കയറ്റുന്നത്. ഇതിനായി വന്‍ തുക ചെലവഴിക്കേണ്ടി വരുന്നത് നഷ്ടത്തില്‍ കലാശിച്ച സാഹചര്യത്തില്‍ കരാറുകാരന്‍ പിന്‍മാറിയതെന്നാണ് സൂചന.
മുന്‍കാലങ്ങളില്‍ പ്ലാന്റിലെ പേപ്പര്‍ വേയിസ്റ്റ് ബെയ്‌ലിംങ് മെഷീന്‍ സംവിധാനത്തിലൂടെ ഗോഡൗണില്‍ എത്തിച്ചിരുന്നത് അടുത്തകാലത്ത് നിര്‍ത്തലാക്കി. ബൈന്‍ഡിംങ് മെഷീനുകളില്‍ നിന്ന് പുറന്തള്ളുന്ന പേപ്പര്‍ വേയിസ്റ്റ് ബെയ്‌ലിംങ് മെഷീനില്‍ കെട്ടുകളാക്കി കുഴല്‍മാര്‍ഗം ഗോഡൗണില്‍ എത്തിച്ചിരുന്ന സംവിധാനമാണ് നിര്‍ത്തലാക്കിയത്. ആധുക സംവിധാനം നിര്‍ത്തലാക്കിയ മാനേജ്‌മെന്റ് ബൈന്‍ഡിംങ് പ്ലാന്റിലെ പേപ്പര്‍ വേയിസ്റ്റ് നീക്കം കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications