ബിജിമോള്‍ ആസ്വദിച്ചു, ജമീലക്ക് ബഷീറിനെ കടിക്കാമായിരുന്നു... പക്ഷേ അബു മാപ്പ് പറഞ്ഞു
കോഴിക്കോട്: നിയമസഭയില്‍ ബജറ്റ് ദിനത്തില്‍ നടന്ന സംഭവങ്ങളില്‍ എല്‍ഡിഎഫിന്റെ വനിത എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ച കെസി അബു ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബുവാണ് ഇഎസ് ബിജിമോള്‍ക്കെതിരേയും ജമീല പ്രകാശത്തിനെതിരേയും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
നിയമസഭയില്‍ ഷിബു ബേബി ജോണ്‍ തടഞ്ഞുവച്ചപ്പോള്‍ ഇഎസ് ബിജിമോള്‍ അത് ആസ്വദിക്കുകയായിരുന്നു എന്നാണ് കെസി അബു കോഴിക്കോട് പറഞ്ഞത്. ഇതിനെ കളിയാക്കി പുറത്തിറങ്ങിയ സിനിമ പാട്ടിലെ ദൃശ്യത്തേക്കാള്‍ നല്ലതായിരുന്നു നിയമസഭയിലെ രംഗങ്ങള്‍ എന്നുവരെ പറഞ്ഞ് കളഞ്ഞു.

കോണ്‍ഗ്രസിനുള്ളിലും പൊതു സമൂഹത്തിലും വലിയ വിവാദമാണ് അബുവിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയത്. ബിജിമോള്‍ ഷിു ബേബി ജോണിനെതിരെ പരാതി നല്‍കാനും തീരുമാനിച്ചു.
കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ല കെസി അബുവിന്റെ പ്രസ്താവനയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി. പരസ്യമായി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിലെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും കെസി അബുവിന് മുന്നറിയിപ്പ് നല്‍കി.
എന്തായാലും ഇതോടെ അബു ഒതുങ്ങി. പ്രസ്താവന നിരുപാധികം പിന്‍വലിക്കുകയാണെന്നും പരസ്യമായി മാപ്പ് പറയുകയാണന്നും കെസി അബു പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications