ജഡ്ജി ചായത്തോണിയില്‍ വീണ കുറുക്കനാണെന്ന് കെസി ജോസഫ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്ക് മന്ത്രി കെ.സി ജോസഫിന്റെ പരിഹാസം. ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ രാജാവായി ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോയെന്ന് പരിഹസിച്ച് കെ.സി ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ജഡ്ജി അലക്‌സാണ്ടര്‍ തോമസിന് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.
അറ്റോര്‍ണി ജനറലിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെയാണ് കെ.സി ജോസഫിന്റെ മറുപടിയാര്‍ന്ന പോസ്റ്റ്. ജഡ്ജിയുടെ പരാമര്‍ശം അജ്ഞതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ബന്ധമില്ലാത്ത കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ച് കമന്റ് പറയാന്‍ ജഡ്ജിക്ക് എന്ത് അവകാശം എന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

കമന്റ് പറഞ്ഞവരുടെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി ആവശ്യമില്ല.
ഇന്ത്യ എന്ന് പറഞ്ഞാല്‍ കേന്ദ്രവും സംസ്ഥാനവും ഉള്‍പ്പെട്ടതാണെന്ന് ഹൈക്കോടതി ജഡ്ജിക്ക് അറിയാത്ത കാര്യമാണോ എന്നും കെ.സി ജോസഫ് ചോദിക്കുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന അഡ്വക്കറ്റ് ജനറലിനുമെതിരെയുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
Statement regarding Attorney General
Posted by K C Joseph onFriday, July 24, 2015
എ.ജിയുടെ ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല, കോടതിയുടെ ഉത്തരവുകള്‍ പലതും നടപ്പിലാക്കുന്നതില്‍ ഓഫീസ് വീഴ്ച വരുത്തുന്നു, 120 അഭിഭാഷകര്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ കേസുകള്‍ കൃത്യമായി നടക്കുന്നില്ല, എന്നാല്‍ സോളാര്‍ കേസില്‍ കൃത്യമായി അഭിഭാഷകര്‍ ഹാജരാകുന്നുണ്ടെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.












Click it and Unblock the Notifications