കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്റെ ഭ്രാന്തൻ നയങ്ങളെ വെള്ളുപൂശുന്നു; ചരിത്രം വളച്ചൊടിക്കുന്നു, ഗവർണർക്കെതിരെ വിമർശനം!

Google Oneindia Malayalam News

ഗാന്ധിയും നെഹ്റുവും നൽകിയ വാഗ്ദാനം ദേശീയ പൗരത്വ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ പാലിക്കുകയായിരുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു . പാകിസ്താനിൽ ദയനീയ ജീവിതം നയിച്ചവർക്ക് നൽ‌കിയ വാഗാദം കേന്ദ്ര സർക്കാർ പാലിച്ചുവെന്നായിരുന്നു കേന്ദ്രത്തെ പിന്തുണച്ച് ഗവർണർ വിയക്തമാക്കിയിരുന്നത്. 1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സർക്കാർ അതിന് നിയമപരമായ രൂപം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണർറുടെ പരാമർശം വന്നത്. പകിസ്താൻ ഇസ്ലാമിക രാജ്യമായാണ് രൂപം കൊണ്ടത്. അതുകൊണ്ട് അവിടെ മുസ്ലീങ്ങൾ മതപരമായി പീഡനം നേരിടുന്നുണ്ടോയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. മുസ്ലിങ്ങൾ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് വന്നതെന്ന് സമ്മതിക്കുന്നു. പക്ഷേ അവർ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല ഇന്ത്യയിലെത്തിയത്. മറിച്ച് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടിയാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ഗവർണർക്കെതിരെ രാഷ്ട്രീയ നേതാക്കൾ

ഗവർണർക്കെതിരെ രാഷ്ട്രീയ നേതാക്കൾ

എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി കേരളത്തിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തുന്ന കാഴ്ചയാണ് കാണുന്നത്. വിവാദ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കേരളാ ഗവർണറെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെസി ജോസഫ് എംഎൽഎ രംഗത്തെത്തി. ഭരണഘടനാപരമായി സമുന്നത പദവിയിൽ ഇരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടെ വക്താവായി അധഃപതിച്ചത് നിർഭാഗ്യകരമാണെന്നായിരുന്നു കെസി ജോസപ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ഗവർണർ ചരിത്രം വളച്ചൊടിക്കുന്നു

ഗവർണർ ചരിത്രം വളച്ചൊടിക്കുന്നു

ബിജെപിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ കോൺഗ്രസ്സിന്റെ സൃഷ്ടിയാണെന്ന ഗവർണറുടെ കണ്ടുപിടിത്തം വസ്തുതാവിരുദ്ധമാണെന്നും ജോസഫ് പറഞ്ഞു. ഒരവസരത്തിലും മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. ടിബറ്റിലെയും ബംഗ്ലാദേശിലെയും അഭയാർഥികൾ ഉൾപ്പെടെ എല്ലാവർക്കും ജാതിയും മതവും നോക്കാതെ അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് കോൺ‌ഗ്രസ് സർക്കാരിനുള്ളതെന്നും ഗവർണറുടെ പ്രസ്താവന തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കെസി ജോസഫ് ആരോപിച്ചു.

ഗവർണർക്കെതിരെ വിഎം സുധീരൻ

ഗവർണർക്കെതിരെ വിഎം സുധീരൻ

ഗവർണർക്കെതിരെ രൂക്ഷ വിമർസനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരനും രംഗത്തെത്തി. ഗവർണർ കേന്ദ്ര സർക്കാറിന്റെ പിആർഒയെ പോലെ പെരുമാറരുതെന്ന് സുധീരൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിഎം സുധീരനും ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിൻറെ ന്യായവാദങ്ങളൊക്കെ ജനങ്ങൾ തള്ളിക്കളയുന്ന സ്ഥിതിയാണുള്ളതെനന് വിഎം സുധീരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഗവർണർ ഭ്രാന്തൻ നടപടികളെ വെള്ളപൂശുന്നു

ഇന്ത്യയെ വർഗീയ ഭ്രാന്താലയമാക്കാനുള്ള മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ ശ്രമങ്ങളിൽ നിന്നും സദുപദേശങ്ങൾ നൽകി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയർ അനുയോജ്യമായ രീതിയിൽ ഇടപെടേണ്ട സന്ദർഭമാണിതെന്നും വിഎം സുധീരൻ പറഞ്ഞു. എന്നാൽ ഇതിനെല്ലാം വിരുദ്ധമായി കേന്ദ്ര സർക്കാരിനെയും മോഡി-അമിത് ഷാ മാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ആദരണീയനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹം വഹിക്കുന്ന ഉന്നതപദവിക്ക് അതൊന്നും തെല്ലും അനുയോജ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സ്വീകാര്യതയ്ക്ക് മങ്ങലേൽക്കും

കേന്ദ്ര സർക്കാരിന്റെ കേവലമൊരു പിആർഒയെ പോലെ ദയവായി അദ്ദേഹം പെരുമാറരുത്. അങ്ങനെ വന്നാൽ ഗവർണറായി വന്നതിനുശേഷം അദ്ദേഹത്തിന് കേരളത്തിൽ
ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് മങ്ങലേൽക്കും. അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ബഹു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തിരിയണമെന്ന് അഭ്യർത്ഥിച്ച്കൊണ്ടാണ് വിഎം സുധീരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പക്കുന്നത്.

English summary
KC Joseph and VM Sudheeran's facebook post against Kerala Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X