കെസി ജോസഫ് സരിതയെ വിളിച്ചിരുന്നു, വിളിക്കാനും കാണാനും ഇടയാക്കിയ സാഹചര്യം ഇതാണ്!!
കൊച്ചി: മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കെസി ജോസഫ് സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി. സരിതയെ കണ്ടത് രണ്ടു തവണ മാത്രം, നാലു പ്രാവശ്യം വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചു.
സരിത വിളിക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു എന്നും കെസി ജോസഫ് വ്യക്തമാക്കി. എല്ലാ ജില്ലയിലും ഓരോ പട്ടികവര്‍ഗ കോളനി വീതം സോളാര്‍ കമ്പനി സൗജന്യമായി വൈദ്യുതീകരണം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. പദ്ധതി തന്റെ മണ്ഡലത്തിലും നടപ്പാക്കാനാണ് സരിതയെ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

പദ്ധതി ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ എത്തിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീട് കടുത്തുരുത്തിയില്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചും ഡല്‍ഹിയില്‍ വെച്ചും കെസി ജോസഫിനെ കണ്ടിരുന്നുന എന്ന സരിതയുടെ മൊഴി നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications