മുഖ്യമന്ത്രിക്ക് സരിതയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് കെസി ജോസഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനെന്ന് പറഞ്ഞ സരിത എസ് നായരും ഒടുവില്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടി. ഇത്രയും കോലാഹലങ്ങള്‍ ഉണ്ടായപ്പോഴും ഉമ്മന്‍ചാണ്ടിയെ ഒരു വാക്ക് കൊണ്ട് വിമര്‍ശിക്കാനോ പഴിചാരാനോ സരിത ശ്രമിച്ചിരുന്നില്ല. എന്നാല്‍, അതിഗുരുതരമായ ആരോപണമാണ് സരിത ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ കസേര തെറിപ്പിക്കാന്‍ തക്കം പാത്തിരിക്കുന്ന സിപിഎമ്മിന് ഇതൊരു കച്ചിതുരുമ്പായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സരിതയുടെ മൊഴികള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കളം മാറ്റി ചവിട്ടുന്ന സരിത എപ്പോള്‍ വേണമെങ്കിലും എന്തും പറയാം എന്ന നിലയിലാണ്.

സരിത എസ്.നായരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഏതായാലും ഉമ്മന്‍ചാണ്ടിക്ക് ആവശ്യമില്ലെന്നാണ് മന്ത്രി കെസി ജോസഫ് പറയുന്നത്. സരിതയുടെ ഇപ്പോഴത്തെ മൊഴി മാറ്റത്തിനു പിന്നില്‍ പല ഗൂഢാലോചനകളും നടന്നിട്ടുണ്ടെന്നും പറയുന്നു. ബാര്‍ ഉടമകളുടെ സമീപനമാകാം സരിതയുടെ മൊഴി മാറ്റത്തിനു പിന്നിലെന്നും കെസി ജോസഫ് പറയുകയുണ്ടായി.
ഇതുവരെ പറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പെട്ടെന്ന് പറയാനുണ്ടായ കാര്യമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് സരിത സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. രണ്ട് തവണയായിട്ടാണ് പണം നല്‍കിയതെന്നും സരിത വ്യക്തമാക്കുന്നു.


Click it and Unblock the Notifications