കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിക്കൂറില്‍തന്നെ മത്സരിക്കും; പ്രതിഷേധക്കാരെ അവഗണിച്ച് കെസി ജോസഫ്

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നുണ്ടായ പ്രതിഷേധം അവഗണിച്ച് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ മന്ത്രി കെ സി ജോസഫ് തയ്യാറെടുക്കുന്നു. 35 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ സി ജോസഫിനെതിരെ വ്യാപകമായ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് മന്ത്രി തീരുമാനം അറിയിച്ചത്.

പ്രതിഷേധം വകവയ്ക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരല്ല ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചരണവും കോലം കത്തിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും മണ്ഡലത്തില്‍ നടന്നുവരികയാണ്. 32ാം വയസുമുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ സി ജോസഫിനെ ഇനി വേണ്ടെന്നാണ് പോസ്റ്ററുകളിലെ കുറിപ്പുകള്‍.

kcjoseph

എല്ലാ തവണയും കെ സി ജോസഫിനെതിരെ പാര്‍ട്ടക്കകത്ത് ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണയാണ് അത് പരസ്യമായത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മണ്ഡലത്തിലെത്തുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോട്ടയത്തേക്ക് കടക്കുകയും ചെയ്യുന്ന ഇറക്കുമതി സ്ഥാനാര്‍ഥിയാണ് മന്ത്രിയെന്നാണ് പ്രധാന ആക്ഷേപം.

60 ശതമാനത്തോളം മലയോര കര്‍ഷക ക്രിസ്ത്യന്‍ കുടുംബങ്ങളുള്ള മണ്ഡലം കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടകളില്‍ ഒന്നാണ്. കെ സി ജോസഫിനെതിരെ ഒരുവിഭാഗം ആളുകള്‍ വോട്ടു ചെയ്താലും ഭൂരിപക്ഷം കുറയുമെന്നല്ലാതെ അട്ടിമറിജയം സ്വന്തമാക്കാന്‍ ഇടതുപക്ഷത്തിന് കഴിയുകയില്ല. അതുതന്നെയാണ് പ്രതിഷേധം മറികടന്നും മണ്ഡലത്തില്‍ മത്സരിക്കാനുള്ള മന്ത്രിയുടെ തീരുമാനത്തിന് പിറകിലും.

English summary
KC Joseph says i will contest Irikkur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X