സിപിഎമ്മിന്‍റേത് പ്രാകൃത രാഷ്ട്രീയം,അമ്മമാരുടെ കണ്ണുനീരിന് മുൻപിൽ നേതൃത്വം മാപ്പ് പറയണം;കെസി വേണുഗോപാൽ
തിരുവനന്തപുരം; വോട്ടെടുപ്പ് പൂർത്തിയായതോടെ സിപിഎം അവരുടെ തനി നിറം പുറത്തെടുക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. കണ്ണൂരിലെ പാനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ മൻസൂർ എന്ന യുവാവിനെ ക്രൂരമായ് വെട്ടിക്കൊന്നത് പൊതുമന:സാക്ഷിയെ ഞെട്ടിച്ചിരിക്കയാണ്.സഹോദരൻ മുഹ്സിൻ സാരമായി പരിക്കേറ്റു ചികിത്സയിലുമാണ്.
ഒരു ഓപ്പൺ വോട്ടുമായ് ബന്ധപ്പെട്ട തർക്കമാണ് നിഷ്ഠൂരമായ .കൃത്യത്തിലേക്ക് സിപിഎമ്മിനെ നയിച്ചത്. എത്ര വലിയ അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്രയെന്നും എത്രമാത്രം തെരഞ്ഞെടുപ്പ് ഫലത്തെ അവർ ഭയക്കുന്നെന്നും ഇതിൽ നിന്ന് വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു.
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം
ബോംബെറിഞ്ഞും കഠാര ഉപയോഗിച്ചും രാഷ്ട്രീയ എതിരാളികളെ വീഴ്ത്താമെന്ന് കരുതുന്ന പ്രാകൃത രാഷ്ട്രീയമാണ് സി പി എമ്മിന്റേത്. അമ്പത്തൊന്ന് വെട്ടേറ്റു പിടഞ്ഞു വീണ ടി പി ചന്ദ്രശേഖരന്റെയും ഷൂക്കൂറിന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തക്കറ സിപിഎമ്മിന്റെ കൊടിക്കൂറയിലുണ്ട്.
മൂർച്ചയുള്ള ആയുധങ്ങളല്ല, ചേർച്ചയുള്ള ആശയങ്ങളാണ് വേണ്ടതെന്ന് പാടുന്നവർ തന്നെ ചോരക്കൊതിയന്മാരാകുന്നതിനേക്കാൾ വിരോധാഭാസം വേറെയില്ല.
മൻസൂറിന്റെ കൊലപാതകികളെയും പ്രേരിപ്പിച്ചവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. കൊലപാതകികളെ തള്ളിപ്പറഞ്ഞ് അമ്മമാരുടെ കണ്ണുനീരിന് മുമ്പിൽ സിപിഎം നേതൃത്വം മാപ്പ് പറയണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധി വിളിച്ചു, വിമാന ചിറകിലേറി അദ്വൈത്, ഇത് ആഹ്ലാദ നിമിഷം
'മരക്കഴുത അല്ലേങ്കിലും മലമറിക്കില്ല, ഇത് സിപിഎം കടന്നലുകള്‍ വാഴുന്നിടം'; കോണ്‍ഗ്രസിനോട് പിവി അൻവർ
ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍