കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുരുദേവനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അപമാനിക്കുന്നതിന് തുല്യം', കേന്ദ്രത്തിനെതിരെ വേണുഗോപാൽ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളവും തമിഴ്‌നാടും അടക്കമുളള സംസ്ഥാനങ്ങളുടെ ടാബ്ലോയ്ക്ക് റിപ്പബ്ലിക് ദിന പരേഡില്‍ ഇടം ലഭിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഈ ടാബ്ലോ ഉള്‍പ്പെടുത്തിയാണ് തമിഴ്‌നാട് പ്രതിഷേധിച്ചത്. ജഡായുപ്പാറയുടെ മാതൃക, ശ്രീനാരായണ ഗുരുവിന്റെ പ്രതിമ എന്നിവ ഉൾപ്പെടുത്തിയുളള ടാബ്ലോയ്ക്ക് ആണ് കേരളത്തിന് അനുമതി നിഷേധിച്ചത്. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇടം കിട്ടിയ ടാബ്ലോകൾ ഒരു മതവിശ്വാസത്തെ പ്രതിനിധീകരിക്കുന്ന തരത്തിലുളളതാണ് എന്നാണ് വിമർശനം ഉയരുന്നത്.

'കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്', 'നടിയെ ക്രൂരമായി പരിഹസിച്ചു', കുറിപ്പ്'കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്', 'നടിയെ ക്രൂരമായി പരിഹസിച്ചു', കുറിപ്പ്

കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ: '' രാജ്യത്തിന്റെ അഭിമാനമായ റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യ എന്ന രാഷ്ട്രം എക്കാലവും ഉയർത്തിപ്പിടിക്കുന്ന നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ സങ്കല്പത്തെ സാധൂകരിക്കുന്ന വിധമുള്ള ബഹുസ്വരതയും സംസ്ഥാനങ്ങളുടെ വൈജാത്യ സംസ്കാരങ്ങളുമാണ് എക്കാലത്തും പ്രതിഫലിച്ചു കണ്ടത്. എന്നാൽ ഇത്തവണ നാനാത്വത്തിൽ അധിഷ്ഠിതമായ നിശ്ചല ദൃശ്യങ്ങൾക്കൊന്നും പരേഡിൽ സ്ഥാനം ലഭിച്ചില്ലെന്നു മാത്രമല്ല, കേവലം ഒരു മതവിശ്വാസത്തെ പ്രതിനിധീകരിക്കുന്ന ഘോഷയാത്രയെ അനുസ്മരിക്കുന്ന വിധമാണ് പ്ലോട്ടുകൾ അണിനിരന്നത്.

77

ആ ദൃശ്യങ്ങൾക്കിടയിൽ ഗുരുദേവനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ദർശനങ്ങളെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾപ്പെടുത്തിയതിനാലാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിലെ നിശ്ചല ദൃശ്യത്തിൽ കേരളത്തിന് ഇടം കിട്ടാതെ പോയതെന്ന വെളിപ്പെടുത്തൽ കേരള സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആഘാതം ചെറുതല്ല. കേന്ദ്രസർക്കാരിലെ പ്രമാണികൾക്ക് ശ്രീനാരായണ ഗുരുവിനോടുള്ള തൊട്ടുകൂടായ്മ, ഗുരു ഉൾപ്പെടെയുള്ള മഹാരഥന്മാരായ നവോത്ഥനനായകർ വാർത്തെടുത്ത നമ്മുടെ സമൂഹത്തിന് ഉൾക്കൊള്ളാവുന്നതിലുമപ്പുറമാണ്.

ദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കരദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കര

ദക്ഷിണേന്ത്യയിൽ മാത്രമല്ല നവോത്ഥാനനായകനെന്ന നിലയിൽ രാജ്യമെമ്പാടും ആദരിക്കുന്ന, മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമടക്കമുള്ള കാലാതിവർത്തികളായ മഹാത്മാക്കൾ പോലും ശ്രേഷ്ഠതയോടെ കണ്ടിരുന്ന ശ്രീനാരായണഗുരുവിനോടുള്ള അവഹേളനം ഭാരതത്തിന്റെ പൈതൃകത്തിനേറ്റ മുറിവായി അവശേഷിക്കും. മാനവികതയുടെ യുഗസന്ദേശ വാഹകനായ ശ്രീനാരായണ ഗുരുദേവനെയും ഇതര വിശ്വാസ ധാരകളെയും തമസ്കരിച്ച് റിപ്പബ്ലിക്ക് ദിന പരേഡിനെ പോലും വർഗീയവത്കരിച്ച കേന്ദ്ര സർക്കാരിന്റെ പോക്ക് എത്രത്തോളം ആപൽക്കരമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

മോദി സർക്കാറിന്റെ രാഷ്ട്രീയ താത്പര്യത്തെ പ്രതിബിംബിക്കുന്നത് മാത്രമായി റിപ്പബ്ലിക്ക് ദിന പരേഡ് മാറിയത് ജനാധിപത്യ വിശ്വാസികളെ ഇരുത്തി ചിന്തിപ്പിക്കണം. മതപരമായ പ്രീണനമല്ല, മതേതരത്വമാണ് ഇന്ത്യൻ ഭരണഘടനയുടെ കാതൽ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു ദിവസം തന്നെ ഏകാധിപത്യ പ്രവണത പ്രകടമാക്കിയത് രാജ്യത്തിൻറെ മതേതര-ജനാധിപത്യ മുല്യങ്ങളോടുള്ള വെല്ലുവിളിയാണ്'' .

English summary
KC Venugopal against Centre for not including Kerala's tableau in Republic Day parade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X