‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം…’:തേജസ്വി സൂര്യയ്ക്ക് കെസി വേണുഗോപാലിന്റെ മറുപടി
വയനാട് ദുരന്തം ലോക്സഭയിൽ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ച കർണാടകയിൽ നിന്നുള്ള ബി ജെ പി അംഗം തേജസ്വി സൂര്യയ്ക്ക് ചുട്ടമറുപടിയുമായി കെസി വേണുഗോപാൽ. വയനാട് വിഷയം വേണുഗോപാൽ സംസാരിക്കുന്നതിനിടെ തേജസ്വി സtര്യ ഇടപെടുകയായിരുന്നു. കർണാടകയിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ സകലതും നഷ്ടപ്പെട്ട കർഷകർക്ക് വേണ്ടി കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തില്ലെന്നായിരുന്നു തേജസ്വി പറഞ്ഞത്. എന്നാൽ വയനാട് അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് വേണുഗോപാൽ മറുപടി നൽകി.
'വയനാട് ദുരന്തത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. നിരവധി മൃതദേഹങ്ങൾ കണ്ടെത്തി, നിരവധി ആളുകളെ കാണാതായി. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും മറ്റെല്ലാ സംസ്ഥാന സർക്കാരുകളിൽ നിന്നും പരമാവധി പിന്തുണ നൽകേണ്ടതുണ്ട്, അപ്പോൾ മാത്രമേ സാഹചര്യം പരിഹരിക്കാൻ കഴിയൂ.രാഷ്ട്രം കരയുകയാണ്. ഇത്തരം ദുരന്തങ്ങൾ എങ്ങനെ തടയാം എന്നതുമായി ബന്ധപ്പെട്ട് നമുക്ക് ദീർഘകാലവും ഹ്രസ്വകാലവുമായ തന്ത്രങ്ങൾ ആവശ്യമാണ്. അതിനാൽ, ഇത് സംബന്ധിച്ച് അടിയന്തര ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്', കെ സി പറഞ്ഞു. ഇതിനിടയിൽ തേജസ്വി സൂര്യയ്ക്ക് സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചു.

മണ്ണിടിച്ചിലിൽ ഭൂമിയും കൃഷിയും നഷ്ടപ്പെട്ട കർഷകർക്ക് യാതൊന്നും പ്രഖ്യാപിക്കാത്തവരാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ എന്നായിരുന്നു തേജസ്വി പറഞ്ഞത്. 'കർണാടകയിലെ പശ്ചിമഘട്ട മേഖലയിലുള്ള ചിക്കമംഗളൂരു എന്ന സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. മണ്ണിടിച്ചിലിൽ കൃഷിനാശം സംഭവിച്ചത് 1000ത്തോളം കർഷകരെയാണ് ബാധിച്ചത്. ഏകദേശം 1000 കോടിയുടെ നഷ്ടമാണ് അവർക്കുണ്ടായത്. ഇതുവരെ കർഷകർക്ക് ഒരു നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല', തേജസ്വി സൂര്യ പറഞ്ഞു.
ഇതോടെ അപകടത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന്റെ സമയമാണ്. മലയാളത്തിൽ ഒരു ചൊല്ലുണ്ട്, 'ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്നും തേജസ്വി സൂര്യയോട് കെ സി പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 175 ഓളം പേരാണ് മരിച്ചത്. മൂവായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. നിരവധി പേർ ഇപ്പോഴും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇനിയും 200 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications