കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്കുള്ള വരവറിയിച്ച് കെസി... കെപിസിസിയുടെ കവര്‍ ചിത്രത്തില്‍ വേണുഗോപാലും, ചര്‍ച്ചകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: 2017 ല്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടും വരെ കെസി വേണുഗോപാലിന് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈയ്യായി എഐസിസിയില്‍ എത്തുകയും പിന്നീട് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തതോടെ കാര്യങ്ങളില്‍ വ്യത്യാസം വന്നു.

ചെന്നിത്തലയ്ക്ക് പോലും നില്‍ക്കള്ളിയില്ല; ഭൂരിപക്ഷത്തിലേക്കെത്തി എല്‍ഡിഎഫ്... ബിജെപിയുടെ മുന്നറിയിപ്പുംചെന്നിത്തലയ്ക്ക് പോലും നില്‍ക്കള്ളിയില്ല; ഭൂരിപക്ഷത്തിലേക്കെത്തി എല്‍ഡിഎഫ്... ബിജെപിയുടെ മുന്നറിയിപ്പും

15 എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി 11 ന്, ശോഭ ഉണ്ടാകുമോ? താരസ്ഥാനാര്‍ത്ഥികളെ അന്നറിയാം15 എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി 11 ന്, ശോഭ ഉണ്ടാകുമോ? താരസ്ഥാനാര്‍ത്ഥികളെ അന്നറിയാം

ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്ഥാനം കൂടിയുണ്ട് കെസി വേണുഗോപാലിന്. കെപിസിസി അവരുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം മാറ്റിയപ്പോള്‍, കെസി വേണുഗോപാലും അതില്‍ ഉള്‍പ്പെടുന്നു എന്നത് കൃത്യമായ രാഷ്ട്രീയ സൂചന തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അവര്‍ക്കൊപ്പം

അവര്‍ക്കൊപ്പം

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്നുള്ളതില്‍ ഏറ്റവും മുതിര്‍ന്ന നേതാവും തലയെടുപ്പുള്ള നേതാവും എകെ ആന്റണിയാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും എല്ലാം പിറകേയുണ്ട്. ഇവര്‍ക്കൊപ്പമാണ് ചിത്രത്തില്‍ കെസി വേണുഗോപാലും സ്ഥാനം പിടിച്ചിരിക്കുന്നത്.

വ്യക്തമായ സൂചന

വ്യക്തമായ സൂചന

സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെസി വേണുഗോപാലിന്റെ സാന്നിധ്യം വ്യക്തമാക്കുന്നതാണ് ഈ കവര്‍ ചിത്രം. ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രത്തില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് കോണ്‍ഗ്രസില്‍ വലിയ പ്രസക്തിയില്ല. ശക്തര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് അടിസ്ഥാന വിഷയം.

കെസി തീരുമാനിക്കും

കെസി തീരുമാനിക്കും

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയിലെ ശക്തനായ കെസി വേണുഗോപാല്‍. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ മാത്രമുള്ള ശേഷിയും അടുപ്പവും ഇന്ന് കെസി വേണുഗോപാലിനോളം വേറെ ആര്‍ക്കും ഉണ്ടാകാനിടയില്ല. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും നിര്‍ണായകമാണ്.

പഴയ ഐ ഗ്രൂപ്പ്

പഴയ ഐ ഗ്രൂപ്പ്

രമേശ് ചെന്നിത്തലയെ പോലെ തന്നെ കെ കരുണാകരന്റെ അടുത്ത ആളായിരുന്നു കെസി വേണുഗോപാലും. ഐ ഗ്രൂപ്പിന്റെ പോരാളിയായി നിന്ന ഘട്ടങ്ങളിലെല്ലാം കെസി വേണുഗോപാലിന് പാര്‍ട്ടിയിലും അധികാരസ്ഥാനങ്ങളിലും പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഐ ഗ്രൂപ്പിനൊപ്പമല്ല കെസി വേണുഗോപാല്‍.

പുത്തന്‍ താരോദയം

പുത്തന്‍ താരോദയം

കേരളത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് രൂപം കൊണ്ടിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എ, ഐ ഗ്രൂപ്പുകളേക്കാള്‍ കൂടുതല്‍ കേന്ദ്ര നേതൃത്വത്തോട് അടുത്തുന്നില്‍ക്കുന്ന എന്നതാണ് കെസി വേണുഗോപാലിന്റെ പ്രത്യേകത.

ആന്റണിയ്‌ക്കൊപ്പമോ മുകളിലോ

ആന്റണിയ്‌ക്കൊപ്പമോ മുകളിലോ

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം കേന്ദ്രത്തില്‍ ഏറ്റവും സ്വാധീനമുള്ള കേരളത്തില്‍ നിന്നുള്ള നേതാവായി എകെ ആന്റണി മാറിയിരുന്നു. രാഹുലിന്റെ വരവോടെ അത്തരത്തില്‍ ഉയര്‍ന്നുവന്ന ആളാണ് കെസി വേണുഗോപാല്‍. ഇപ്പോള്‍ ആന്റണിയോളം തന്നെ ഹൈക്കമാന്‍ഡില്‍ സ്വാധീനം കെസി വേണുഗോപാലിനുണ്ട്.

കേരളം വിടില്ല

കേരളം വിടില്ല

ദേശീയ രാഷ്ട്രീയത്തിലാണ് കെസി വേണുഗോപാല്‍ ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ വാര്‍ റൂമുകളുടെ നടത്തിപ്പുകാരനും ആണ് കെസി. എന്നാലും കേരള രാഷ്ട്രീയം വിടില്ലെന്ന് നേരത്തേ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ഇടപെടല്‍

കേന്ദ്ര ഇടപെടല്‍

കേരളത്തില്‍ ഇത്തവണ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കാവില്ല പ്രാധാന്യം എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തില്‍ കെസി വേണുഗോപാലിന്റെ സാന്നിധ്യം ഏറെ നിര്‍ണായകവുമാണ് ഇത്തവണ. എ, ഐ ഗ്രൂപ്പുകള്‍ക്ക് മേല്‍ പുതിയ ഗ്രൂപ്പ് സ്വാധീനമുറപ്പിക്കുമോ എന്നും ഈ തിരഞ്ഞെടുപ്പ് തെളിയിക്കും.

'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും

അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്

ബല്‍റാമിനെ പൂട്ടാനുറച്ച് സിപിഎം; തൃത്താലയില്‍ കരുത്തനായ സ്ഥാനാർത്ഥി; സ്വരാജ്, രാജേഷ്, റിയാസ്? അനുകൂല സാഹചര്യംബല്‍റാമിനെ പൂട്ടാനുറച്ച് സിപിഎം; തൃത്താലയില്‍ കരുത്തനായ സ്ഥാനാർത്ഥി; സ്വരാജ്, രാജേഷ്, റിയാസ്? അനുകൂല സാഹചര്യം

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
KC Venugopal appears in KPCC's Facebook page's cover picture with AK Antony, Oommen Chandy, Ramesh Chennithala and Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X