'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന് പറയുന്ന മുഖ്യമന്ത്രി;വിമർശിച്ച് കെസി വേണുഗോപാൽ
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെസി വേണുഗോപാൽ. പരാജയഭീതിയിൽ മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും 'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ മറുപടികളെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളി നടത്തുകയാണ്. ഈ ഒത്തുകളി എന്തിനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും വേണുഗോപാൽ പ്രതികരിച്ചു.
' കേരളത്തിൽ അഴിമതിയുടെയും ധൂർത്തിന്റെയും പര്യായമായി മാറിയ പിണറായി വിജയൻ സർക്കാരിനെതിരെ ജനരോഷം അതിശക്തമാണ്. ബാർ കോഴ ഉൾപ്പെടെയുള്ള അഴിമതിയാരോപണങ്ങൾക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ പേരെടുത്ത് വിമർശിക്കാൻ ധൈര്യമില്ലാത്ത പിണറായി വിജയൻ ബിജെപിയുമായി രഹസ്യബന്ധത്തിലാണ് പ്രവർത്തിക്കുന്നത്.

ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ വെറും മയിൽപ്പീലി തല്ല് മാത്രമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.
പരാജയഭീതി പൂണ്ട ബിജെപിയും സിപിഎമ്മും സംയുക്തമായി സ്പോൺസർ ചെയ്ത് ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ നിയമപരമായിത്തന്നെ നേരിടും. വർഗ്ഗീയ സംഘടനകളുമായി യാതൊരുവിധ സഖ്യവുമില്ലാത്ത യുഡിഎഫ് തികഞ്ഞ മതേതര നിലപാടുമായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എസ്ഡിപിഐ വോട്ടുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി കള്ളക്കളി തുടരുമ്പോഴും കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാണ്. ജനക്ഷേമം മുൻനിർത്തിയുള്ള ഗ്യാരണ്ടികളുമായി ജനങ്ങളെ സമീപിക്കുന്ന യുഡിഎഫ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന അഞ്ച് ഗ്യാരന്റികൾ കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ്. കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി സൗജന്യ യാത്ര യു.ഡി.എഫ് ഉറപ്പാക്കും. ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ പദ്ധതി നടപ്പിലാക്കും. വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും യുവജനങ്ങൾക്ക് സ്റ്റാർട്ടപ്പിനായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പയും നൽകും.
പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷനായി നൽകുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കായുള്ള ഒരു പ്രത്യേക മന്ത്രാലയവും ഈ അഞ്ച് ഉറപ്പുകളിൽ ഉൾപ്പെടുന്നതാണ്', കെസി വേണുഗോപാൽ പറഞ്ഞു.
-
സഭ ഇടപെട്ട തെരഞ്ഞെടുപ്പ് ജയം; വോട്ടറുടെ പരാതിയിൽ മന്ത്രിപദം പോയി, സുപ്രീം കോടതി ‘തിരികെ കൊടുത്തു’ -
'ചക്ക വീണ് മുയൽ ചാവുന്ന സർവ്വേകൾ അല്ല, തൃക്കാക്കര മാറാൻ തീരുമാനിച്ചെങ്കിൽ അത് സംഭവിച്ചേ തീരൂ', അഖിൽ മാരാർ -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications