Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയനാടിന്‍റെ നേട്ടത്തിന് പിന്നില്‍ രാഹുലിനും പങ്കുണ്ട്, അറിയണം'; ഇങ്ങനെയാവണം ഇടപെടലുകള്‍

കല്‍പറ്റ: വയനാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നല്‍കിയ സംഭാവനങ്ങല്‍ എണ്ണിപ്പറഞ്ഞ് കെസി വേണുഗോപാല്‍. കോവിഡ് മഹാമാരിയെ ചെറുക്കാൻ തന്റെ മണ്ഡലമായ വയനാട് ലോകസഭാ മണ്ഡലത്തിൽ തുല്യതയില്ലാത്ത പ്രവർത്തങ്ങളാണ് രാഹുൽ ഗാന്ധി മുൻകൈ എടുത്തു നടപ്പാക്കിയിട്ടുള്ളതെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നു.

വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായ ഫലങ്ങൾ ഉളവാക്കുമെന്നു മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സ്വന്തം മണ്ഡലത്തിൽ കാഴ്ചവെക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിരിക്കുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തുല്യതയില്ലാത്ത പ്രവർത്തനം

തുല്യതയില്ലാത്ത പ്രവർത്തനം

കോവിഡ് മഹാമാരിയെ ചെറുക്കാൻ തന്റെ മണ്ഡലമായ വയനാട് ലോകസഭാ മണ്ഡലത്തിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് ശ്രീ. രാഹുൽ ഗാന്ധി മുൻകൈ എടുത്തു നടപ്പാക്കിയിട്ടുള്ളത്. മണ്ഡലത്തിന്റെ വലിയൊരു ഭാഗം ഉൾകൊള്ളുന്ന വയനാട് ജില്ലയിലെ കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളെ ആരോഗ്യമന്ത്രാലയം തന്നെ അഭിനന്ദിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടാഴ്‌ചയായി ജില്ലയിൽ പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തെർമൽ സ്കാനറുകൾ

തെർമൽ സ്കാനറുകൾ

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു മുമ്പ് തന്നെ, മാർച്ച് 21നു, മുപ്പത് തെർമൽ സ്കാനറുകൾ രാഹുൽ ഗാന്ധി വയനാട് ജില്ലയിൽ ഡി സി സി പ്രസിഡന്റ് ഐ. സി. ബാലകൃഷ്ണൻ എം എൽ എ മുഖേന കളക്ടർക്കു കൈമാറിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വയനാട് എം പി ഓഫീസ് വഴി 7,500 മാസ്കുകളും, 420 ലിറ്റർ സാനിറ്റൈസറും കളക്ടർക്കു കൈമാറി.

മാതൃകാപരമായ പ്രവർത്തനം

മാതൃകാപരമായ പ്രവർത്തനം

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വഴി സുതാര്യവും, ഫലപ്രദവുമായ ആരോഗ്യ വികസന പ്രവർത്തനങ്ങൾ വികേന്ദ്രീകൃതമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് തന്റെ വയനാട്ടിലെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ രാഹുൽ ഗാന്ധി തെളിയിച്ചിട്ടുണ്ട്.

വയനാട് ജില്ലക്ക് മാത്രം

വയനാട് ജില്ലക്ക് മാത്രം

വയനാട് മണ്ഡലത്തിലെ കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്വന്തം എം പി ഫണ്ടിൽ നിന്ന് വകയിരുത്തിയ 2 കോടി എഴുപത് ലക്ഷം, രൂപയിൽ, ഒരു കോടി രൂപ വയനാട് ജില്ലക്ക് മാത്രമായി നീക്കിവെച്ചു. മറ്റു സംസ്ഥാനങ്ങളിൽ താമസിച്ചു പഠിക്കുന്ന വയനാട് മണ്ഡലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്താൻ കേന്ദ്ര മാനവവിഭവ വികസന വകുപ്പ് മന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.

25 ലക്ഷം രൂപ

25 ലക്ഷം രൂപ

ഇതോടൊപ്പം തന്നെ, രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ അംഗം, കുമാർ കേട്കർ സുൽത്താൻ ബത്തേരിയിലെ താലൂക് ആശുപത്രിക്കു കോവിഡ് വിരുദ്ധ പ്രവർത്തങ്ങൾക്കായി 25 ലക്ഷം രൂപ നൽകുകയുണ്ടായി. എം പി ഫണ്ടുപയോഗിച്ചു വാങ്ങി ഉദ്‌ഘാടനസജ്ജമായിരുന്ന വാഹനം, മീനങ്ങാടി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തു.

വെന്റിലേറ്ററുകൾ

വെന്റിലേറ്ററുകൾ

വാഗ്‌ദങ്ങൾക്കപ്പുറം, വയനാട് ജില്ലക്കായി വകയിരുത്തിയ ഒരുകോടി രൂപയിൽ നിന്നും, പതിനൊന്നു ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിച്ചു മാനന്തവാടി ജില്ലാ ആശുപത്രിയിൽ മൈസൂറിൽ നിന്നും എത്തിച്ച രണ്ടു തീവ്ര പരിചരണ വെന്റിലേറ്ററുകൾ ഇതിനകം തന്നെ സ്ഥാപിക്കുകയുണ്ടായി.

സാമൂഹ്യ അടുക്കളയിലേക്ക്

സാമൂഹ്യ അടുക്കളയിലേക്ക്

ഇതിനെല്ലാം പുറമെ ജില്ലയിലെ സാമൂഹ്യ അടുക്കളകൾക്കു 13000 കിലോഗ്രാം അരിയും, 1300 കിലോഗ്രാം പയർ ധാന്യങ്ങളും, 1300 കിലോയോളം കടലയും വയനാട് കളക്ടർക്കു കൈമാറുകയും ചെയ്തു. കൂടാതെ യു ഡി എഫ് പ്രവർത്തകരും, നേതാക്കളും 23 ഓളം പഞ്ചായത്തുകളിലും, 3 മുനിസിപ്പാലിറ്റികളിലുമായി പ്രയാസമനുഭവിക്കുന്നർക്കു 500 കിലോയോളം അരിയും, ധാന്യങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

വിതരണം ചെയ്തു

വിതരണം ചെയ്തു

രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും സാമൂഹിക അടുക്കളകൾക്ക് അവശ്യം വേണ്ട ഭക്ഷ്യധാന്യങ്ങൾ എ. പി. അനിൽകുമാർ എം എൽ എ മുഖേന വിതരണം ചെയ്തു

താഴെത്തട്ടിൽ

താഴെത്തട്ടിൽ

രാഹുൽ ഗാന്ധി എല്ലായ്പ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യം കോവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടത് താഴെത്തട്ടിൽ നിന്നാണ് എന്നതാണ്. അങ്ങനെയുള്ള വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായ ഫലങ്ങൾ ഉളവാക്കുമെന്നു മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സ്വന്തം മണ്ഡലത്തിൽ കാഴ്ചവെക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിരിക്കുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+