കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയും വേണുഗോപാലും തമ്മില്‍ അടുത്തബന്ധമെന്ന്

  • By Meera Balan
Google Oneindia Malayalam News

തിരുനവന്തപുരം: സോളാര്‍കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍്ക്ക് കേന്ദ്രമന്ത്രി കെസി വേണുഗോപാലുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍.ടീം സോളാറിന്റെ തുടക്കം മുതല്‍ തന്നെ ജനറല്‍ മാനേജരായിരുന്ന രാജശേഖരന്‍ നായരുടേതാണ് പുതിയ വെളിപ്പെടുത്തല്‍. പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ദില്ലിയിലും മുംബൈയിലും പൂനെയിലും വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് രാജശേഖരന്‍ നായര്‍ പറയുന്നത്. സരിത എസ് നായരുമായി കെസി വേണുഗോപാലിന് ബന്ധമുണ്ടെന്ന് മുന്‍പും ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വാദവുമായി ടീം സോളാര്‍ ജനറല്‍ മാനേജര്‍ എത്തുന്നത്.

Saritha Kc Venugopal

കെസി വേണുഗോപാലിന് സരിത എസ് നായരുമായുള്ള ബന്ധം അന്വേഷിയ്ക്കണമെന്ന് കെപിസിസിയോഗത്തില്‍ ഷാനുമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ കേസുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പടെ ഒരാഴ്ചയ്ക്കകം ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തുമെന്നാണ് സരിത എസ് നായര്‍ പറഞ്ഞത്.

സരിതയുമായി കെസി വേണഉഗോപാലിന് അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രശ്നത്തിലാക്കുമോ എന്ന കാത്തിരുന്നു കാണാം. ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലും സരിയുമായി ബന്ധമുണ്ടെന്ന ആരോപണം കെസി വേണുഗോപാലിനെ ദോഷകരമായി ബാധിച്ചെന്നാണ് സൂചന.

English summary
KC Venugopal have close relationship with Saritha S Nair?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X