കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാര്‍: ഏത് സംസ്ഥാനത്തേയും പിരിച്ചു വിടും: കെസി വേണുഗോപാല്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന തീരുമാനമെന്ന് കെസി വേണുഗോപാല്‍. ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വൈകാരികമായ വിഷയമാണ് കശ്മീര്‍. അത്തരമൊരു യാതൊരു ശ്രദ്ധയും ഗൃഹപാഠവും കൂടാതെ തങ്ങളുടെ ചെറിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ കശ്മീര്‍ ജനതയെ ശത്രുക്കളാക്കി പ്രഖ്യാപിക്കുന്ന ഒരു തീരുമാനമായിട്ടാണ് ഇതിനെ മാറ്റാന്‍ പോവുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

<strong>എത്ര മഹത്തരമായ ദിനം!! ജമ്മു കാശ്മീര്‍ വിഭജനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ബിജെപി നേതാവ്!</strong>എത്ര മഹത്തരമായ ദിനം!! ജമ്മു കാശ്മീര്‍ വിഭജനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ബിജെപി നേതാവ്!

കശ്മീരിലെ ജനതെയ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുക എന്നതാണ് നമ്മള്‍ എല്ലാ കാലത്തും സ്വീകരിച്ച നയം. വാജ്പേയി സര്‍ക്കാര്‍ അടക്കമുള്ള എല്ലാ സര്‍ക്കാരുകളുടേയും ലക്ഷ്യം അതായിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളഞ്ഞ്, ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചത്. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സര്‍ക്കരാണ് ഇത്. പാര്‍ലമെന്‍റ് സമ്മേളനം നീട്ടിയത് ദുഷ്ടലാക്കോടെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 kckashmir

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

ഏതെങ്കിലും സാഹചര്യം ഉണ്ടാക്കി ഇഷ്ടമില്ലാത്ത ഏത് സര്‍ക്കാറിനേയും പിരിച്ചുവിടാവുന്ന തരത്തിലുള്ള അപകടരമായ രീതിയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോവുന്നത്. ഇതിനെ പല്ലും നഖവും ഉപോയിച്ച് എതിര്‍ക്കേണ്ടതുണ്ട്. യോജിക്കാവുന്നവരുമായെല്ലാം ചേര്‍ന്ന് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

<strong> ഭരണഘടന കീറാന്‍ ശ്രമിച്ചു; രണ്ട് പിഡിപി അംഗങ്ങളെ രാജ്യസഭയില്‍ നിന്നും പുറത്താക്കി</strong> ഭരണഘടന കീറാന്‍ ശ്രമിച്ചു; രണ്ട് പിഡിപി അംഗങ്ങളെ രാജ്യസഭയില്‍ നിന്നും പുറത്താക്കി

English summary
kc venugopal on Jammu Kashmir crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X