നിതിൻ്റെ മരണത്തിലെ ദുരൂഹത കണ്ടെത്തണം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകണമെന്ന് കെസി വേണുഗോപാൽ
കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിൻ്റെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എംപി.അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നിതിന്റെ രക്ഷിതാക്കളും സഹവിദ്യാര്‍ത്ഥികളും ഉന്നയിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ഈ അവസ്ഥകളുണ്ടായിട്ടും അതിൽ പരാതിപ്പെട്ടിട്ടും വേണ്ട പരിഗണന നല്‍കിയില്ലെന്ന നിതിന്റെ രക്ഷിതാക്കാളുടെ ആക്ഷേപം ഗൗരവകരമാണ്.നിതിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
' ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരില്‍ കടുത്ത അധിക്ഷേപമാണ് കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന് നേരിടേണ്ടി വന്നത്. പ്രബുദ്ധ കേരളത്തിന്റെ തല താഴ്ന്നുപോകും വിധം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് ആ ചെറുപ്പക്കാരന്റെ ജീവനെടുത്തത്. നിതിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നിതിന്റെ രക്ഷിതാക്കളും സഹവിദ്യാര്‍ത്ഥികളും ഉന്നയിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ഈ അവസ്ഥകളുണ്ടായിട്ടും അതിൽ പരാതിപ്പെട്ടിട്ടും വേണ്ട പരിഗണന നല്‍കിയില്ലെന്ന നിതിന്റെ രക്ഷിതാക്കാളുടെ ആക്ഷേപം ഗൗരവകരമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നീചമനസ്സിനുടമകളായ ചിലരുടെ ക്രിമിനല്‍ പ്രവൃത്തി കൊണ്ട് തല്ലിക്കെടുത്തിയത്. ഇത്തരത്തില്‍ നികൃഷ്ടമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍ ഇപ്പോഴും അധ്യാപക സമൂഹത്തിലുണ്ടെന്നത് ഏറെ അപമാനകരമാണ്. രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല, ഒന്നും അവസാനിക്കുകയുമില്ല.
പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചും ഇന്റേര്ണല്‍ മാര്‍ക്ക് കുറച്ചും പ്രതികാരം തീര്‍ക്കുമെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍ ഗുരുതരമായ സാഹചര്യമാണ് കോളേജില്‍ നിലനില്‍ക്കുന്നതെന്ന് വ്യക്തമാവുകയാണ്. സമാന കുറ്റകൃത്യത്തിന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ശിക്ഷണ നടപടിക്ക് വിധേയനായ അധ്യാപകനെ വീണ്ടും തുടരാന്‍ കോളേജ് അധികൃതര്‍ അനുവദിച്ചതും നിതിന്റെ ജീവനെടുക്കാന്‍ കാരണമായിട്ടുണ്ട്.
പേരിനൊരന്വേഷണം നടത്തി പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ഉണ്ടായാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ നിയമപരമായ പോരാട്ടത്തിന് എല്ലാ സഹായവും നല്‍കും. ഇത്തരം ദുരന്തങ്ങള്‍ ഇനിയൊരു കലാലയത്തിലും ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്'.












Click it and Unblock the Notifications