കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെസി വേണുഗോപാല്‍, ആലപ്പുഴയില്‍ കുഴങ്ങി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആലപ്പുഴയില്‍ കുഴങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

ആലപ്പുഴ: കണ്ണൂരില്‍ നിന്നെത്തി രണ്ടു തവണ ആലപ്പുഴയില്‍ കോണ്‍ഗ്രസിനെ കാത്ത കെസി വേണുഗോപാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ഇത്തവണയും ലോകസഭയിലേക്ക് ആലപ്പുഴയില്‍ നിന്ന് കെസി വേണുഗോപാലിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാല്‍ സംഘടനാ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരിച്ചാല്‍ അത് ജനങ്ങളോടുള്ള നീതി കേടായിരിക്കുമെന്ന് പറയുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത ദിവസം വരാനിരിക്കെയാണ് കെസി വേണുഗോപാലിന്റെ തീരുമാനം.

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന്.... ആര് ഭരിക്കുമെന്ന് മെയ് 23ന് അറിയാം!!ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന്.... ആര് ഭരിക്കുമെന്ന് മെയ് 23ന് അറിയാം!!

എന്നാല്‍ വേണുഗോപാലിന്‍റെ പിന്‍മാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തീര്‍ക്കുക. ശക്തമായ മണ്ഡലമായ ആലപ്പുഴയില്‍ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു കെസി വേണുഗോപാല്‍. കെസിക്ക് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസിന് ഏറെ ശ്രമകരമായ ദൗത്യമാണ്.

kcvenugopal-1

ദില്ലിയില്‍ ഇരുന്ന് ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് മത്സരിക്കുക എന്നത് ജനങ്ങളോട് ചെയ്യുന്ന തെറ്റാണെന്നും സംഘടനാ ചുമതലകള്‍ മാനിച്ചാണ് പിന്മാറ്റമെന്നും കര്‍ണാടകയുടെ ചുമതല തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനം ബഹുമാനിക്കുന്നെന്നും കെസി വ്യക്തമാക്കി.

അതേ സമയം കോണ്‍ഗ്രസിന് ഉറപ്പായ മണ്ഡലമായ ആലപ്പുഴയില്‍ വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ കേരളഘടകം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നും പറയുന്നു. കെസി വേണുഗോപാലിന് പകരക്കാരനായി പിസി വിഷ്ണുനാഥിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും പേരുകളാണ് ഉയര്‍ന്ന് വരുന്നത്. ആലപ്പുഴയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കളെയും പരിഗണിക്കുമെന്ന് പറയുന്നു.

English summary
KC venugopal will not contest in Loksabha election due to AICC's organisational responsibilities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X