Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈശോ'യില്‍ ക്രൈസ്തവ വിരുദ്ധതയില്ലെന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കരുത്; വിവാദത്തിൽ കെസിബിസി

കൊച്ചി: ഈശോ സിനിമ സംബന്ധിച്ച വിവാദം രൂക്ഷമാകുന്നതിനിടെ സംഭവത്തിൽ പ്രതികരിച്ച് കെസിബിസി. കല, മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാവണമെന്നും അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നതായിരിക്കരുതെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി വ്യക്തമാക്കി. ഫേസ്ബുക്കിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഈശോ, കേശു ഈ വീടിൻ്റെ ഐശ്വര്യം, എന്നീ പേരുകൾ ഉള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇന്ന് രംഗത്തെത്തിയിരുന്നു.

1

വില കുറഞ്ഞ തമാശക്ക് വേണ്ടിയോ ജനശ്രദ്ധ ലഭിക്കാനായിട്ടോ ഏതെങ്കിലും മതവിശ്വാസങ്ങളെ വേദനിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കെസിബിസി പോസ്റ്റില്‍ പറയുന്നു. 'ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണമെന്നും കെസിബിസി മുന്നറിയിപ്പ് നൽകുന്നു. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്. സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തുമെന്നും കെസിബിസി പറയുന്നു.

2


ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു. എന്നാല്‍ ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതില്ല എന്ന വാദഗതിയും ശരിയല്ല. ഏതുവിധം പ്രതികരിക്കണം എന്നുള്ളതാണ് പ്രധാനം. അതേ സമയം മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത പുതിയ കാര്യമല്ല. എന്നാല്‍ വിഷയങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്ന രീതി ശരിയല്ലെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു.

3

കേവലം പൊതുജന ശ്രദ്ധ ലഭിക്കുന്നതിനായി "ഈശോ" എന്ന പേര് ഒരു സിനിമയിലെ നായകനും, ആ സിനിമയ്ക്കും നൽകിയിരിക്കുന്നു എന്നുള്ളതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മനസിലാക്കാൻ സാധിച്ചതനുസരിച്ച്, ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന പ്രസ്തുത ചലച്ചിത്രത്തിനും അതിലെ നായകനും "ഈശോ" എന്ന പേര് നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അതേസമയം, സിനിമയുടെ ഉള്ളടക്കത്തിൽ ക്രൈസ്തവ വിരുദ്ധമായ ആശയങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ട കാര്യവുമില്ലെന്നും കെസിബിസി പോസ്റ്റിൽ പറയുന്നു.

4

മലയാള സിനിമയിൽ ക്രൈസ്തവ വിരുദ്ധത ചിത്രീകരിക്കപ്പെടുന്നത് അപൂർവമല്ലെന്നും ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തീയതയ്ക്ക് തികച്ചും വ്യാജമായ മറ്റൊരു ഭാഷ്യം നൽകുന്ന സിനിമകൾ പോലും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു. മലയാള ചലച്ചിത്രമായ "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന സിനിമ ഒരു ഉദാഹരണമാണ്. ക്രൈസ്തവർ അമൂല്യമായ കരുതുന്ന പലതിനെയും വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കുന്നതിനായി പിച്ചിച്ചീന്തുന്ന രീതിയും സമീപകാലങ്ങളിലായി പതിവായി കാണപ്പെടുന്നുണ്ട്. അത്തരം പ്രവണതകൾ തികച്ചും പ്രതിഷേധാർഹവും ഒഴിവാക്കപ്പെടേണ്ടതുമാണെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു.

5

ഇത്തരത്തിലുള്ള പ്രവണതകൾ വർദ്ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ക്രൈസ്തവ സമുദായത്തിൽ പലകോണുകളിലായി പുകഞ്ഞുകൊണ്ടിരിക്കുകയും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ചില ആസൂത്രിത ശ്രമങ്ങൾ ഉണ്ടെന്ന ആരോപണങ്ങൾ ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഒരേ സംവിധായകന്റെ രണ്ടു സിനിമകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ആ രണ്ടു സിനിമകളുടെയും പേരുകൾക്ക് ക്രൈസ്തവ വിശ്വാസവുമായി ബന്ധമുണ്ടായിരുന്നു എന്നുള്ളത് കുറേപ്പേരെ പ്രകോപിതരാക്കുകയും പതിവിലേറെ പ്രതിഷേധം ആ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുകയും ചെയ്തിരുന്നുവെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

6


ഇതുപോലുള്ള വിഷയങ്ങളിൽ അതിവൈകാരികത സൃഷ്ടിച്ച് വർഗീയ വിദ്വേഷം വിതയ്ക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലുകളുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. രൂക്ഷപ്രതികരണങ്ങളുമായി രംഗപ്രവേശംചെയ്ത ചിലരുടെയെങ്കിലും ഉദ്ദേശ്യശുദ്ധി നല്ലതാണെന്ന് കരുതാനാവില്ലെന്ന ആശങ്കയും കെസിബിസി പങ്കുവെക്കുന്നുണ്ട്. പ്രശസ്‌തിക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ കരുതിയിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞ് മാറ്റിനിർത്താനുള്ള ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ട്. അതോടൊപ്പം, ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾ വിപരീതമായ ഫലങ്ങൾ ഉളവാക്കുന്ന അവസ്ഥ സംജാതമാകുന്നതിനെക്കുറിച്ചും നാം ജാഗരൂകരാകണമെന്നും കെസിബിസി പോസ്റ്റിൽ അടിവരയിട്ട് പറയുന്നു.

7


സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഏതുതരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതും, അത് സിനിമയുടെ റിലീസിന് തടസമായി മാറുന്നില്ലെങ്കിൽ പ്രചാരണത്തിന് നല്ലതാണ്. അത്തരത്തിൽ അനർഹമായ നെഗറ്റിവ്‌ പബ്ലിസിറ്റി സമ്പാദിച്ചുകൊടുക്കുവാൻ അതിരുവിട്ട ചർച്ചകൾ കാരണമായേക്കാമെന്നും കെസിബിസി പറയുന്നു. അമിതവൈകാരികത പ്രകടിപ്പിക്കുന്ന ചർച്ചകൾ തീവ്രവാദപരമായി മാറുന്നത് ക്രൈസ്തവ സമൂഹത്തിന്റെ പൊതുവായ സൽപ്പേരിനും സാമാന്യ ജനതയ്ക്കിടയിലുള്ള സ്വീകാര്യതയ്ക്കും കോട്ടം വരുത്തിയേക്കാം എന്നുള്ള അപകടവുമുണ്ടെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

8


അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് കെസിബിസിയും സിനിമക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ നാദിര്‍ഷയുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

9

നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നായകനായ 'കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രിസ്ത്യാനികളെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ചിത്രത്തിന് ഇത്തരത്തിൽ പേരിട്ടതെന്ന് സംശയിക്കുന്നതായും നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

10


അതേസമയം, സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചിട്ടുണ്ട്. ഈശോ വിവാദത്തിൽ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നുമായിരുന്നു ഫെഫ്കയിൽ നിന്നുള്ള പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+