കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നതിനും വിലക്ക് വരും

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നത് ന്യൂജനറേഷന് ഇപ്പോള്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്. എന്നാല്‍ അതിനും നിയന്ത്രണം വന്നാലോ? ന്യൂജനറേഷന്‍ ടീമിനു സഹിക്കാനാകുമോ? അങ്ങനെയൊരു നടപടി ഏറെ വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നതിനെതിരെ കത്തോലിക്ക സഭയാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

കുട്ടികളില്‍ ഇപ്പോള്‍ ഉള്ള സെല്‍ഫി ഭ്രമം നിയന്ത്രിക്കണമെന്നാണ് കത്തോലിക്കസഭയുടെ ഇടയലേഖനം പറയുന്നത്. സെല്‍ഫി ഫോട്ടോകള്‍ കുട്ടികളുടെ ഭാവിയെ തന്നെ തകിടം മറിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. സോഷ്യല്‍ മീഡിയകളില്‍ യുവതലമുറ സെല്‍ഫി ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

selfie

സെല്‍ഫി ഫോട്ടോ എടുപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായ സാഹചര്യത്തിലാണ് ഇതിനെതിരെ കത്തോലിക്ക സഭ രംഗത്തുവന്നിരിക്കുന്നത്. മക്കളുടെ ഇത്തരം ലീലകള്‍ മാതാപിതാക്കള്‍ വേണം നിയന്ത്രിക്കാന്‍. ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത്തരം ഫോട്ടോകള്‍ സാമൂഹ്യ വിരുദ്ധരുടെ കൈകളില്‍ എത്തുകയും ഇത് കുട്ടികളുടെ ഭാവിയെ നശിപ്പിക്കുയും ചെയ്യും.

കുട്ടികള്‍ ഇതുമൂലം വഴി തെറ്റുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു. പ്രണയം കാണിച്ച് പ്രലോഭിപ്പിച്ചും മതം മാറ്റിയും പല അപകടങ്ങളിലേക്കും കുട്ടികള്‍ പോകുവാനുള്ള സാഹചര്യം നിലവിലുണ്ടെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു.

English summary
KCBC said children have to stop their self photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X