Get Updates
Get notified of breaking news, exclusive insights, and must-see stories!

'കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്തിനാണ്'; മണിപ്പൂർ കലാപത്തിൽ കേന്ദ്രത്തിനെതിരെ മാർ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് ബാവ. പ്രധാനമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്തിനാണെന്നും ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണെന്നും കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് ബാവ പറഞ്ഞു. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയ ജാ​ഗോ ഭാരത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

KCBC

Pc: screen grab

ഭരണഘടനയിൽ മതേതരത്വം എന്ന് എഴുതിവെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് ബാവപറഞ്ഞു. കലാപത്തിന് വിരാമം ഇടുന്നതിൽ എന്താണ് ഭരണാധികാരികൾ ഇത്രയും സമയമെടുക്കുന്നതെന്ന് ചോദിച്ച ക്ലിമ്മിസ് ബാവ പ്രധാനമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം സംസാരിക്കണമെന്നും ക്ലിമ്മിസ് ബാബ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും ക്ലിമ്മിസ് ബാവ പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യം ഭരണഘടനയിൽ എഴുതിച്ചേർത്തത് ആലങ്കാരിക പ്രയോ​ഗമല്ല, ജീവിക്കുന്ന തത്വമാണ്, ഇവിടുത്തെ ഹൈന്ദവനും മുസൽമാനും ക്രിസ്ത്യാനിയും മതം ഇല്ലാത്തവനും ജീവിക്കുന്നതിന് വലിയ അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ഭരണം പിടിച്ചെടുക്കുന്നതിന് മതം ഉപയോ​ഗിക്കുന്നത് പാപവും ജനാധിപത്യവിരുദ്ധവും ആണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിൽ അത് സംഭവിക്കരുതെന്നും ഭാരതത്തെ ഭാരതമായി സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ പരസ്പരം കൊന്ന് തീർക്കുന്നത് ഭാരതീയരാണോ മാറ്റ് രാജ്യക്കാരാണോ എന്നും അദ്ദേഹം ചോ​ദിച്ചു. ഭാരതിയരാണെങ്കിൽ ഭാരതീയന്റെ ജീവൻ സംരക്ഷിക്കാൻ ഇന്ത്യയുടെ ഭരണാധികാരികൾക്ക് ഉത്തരവാദിത്തമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

മതവും വിശ്വാസവും അവിടെ നിൽക്കട്ടെ, അവിടത്തെ പീഡനങ്ങളുടെ പേരിൽ ഇന്ത്യയിലെ മുഴുവൻ ക്രിസ്തുമതം തുടച്ചുനീക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹമാണെന്നും ബാവ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+