കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കേരളത്തിലെ സഹകരണമേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 25-ാം ജില്ലാ സമ്മേളനം മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ മാനന്തവാടിയില്‍ നടക്കും. ജില്ലയിലെ സഹകരണബാങ്കുകള്‍, ക്ഷീരസംഘങ്ങള്‍, മറ്റ് പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

ബാങ്കിംഗ് മേഖല തുടങ്ങി, ക്ഷീരസംഘങ്ങളും, സഹകരണ അച്ചടി മേഖലയും ഇന്ന് വളരെ പ്രതിസന്ധി നേരിടുകയാണ്. സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയെ ഒരു പരിധിവരെ പിടിച്ചുനിറുത്തുന്ന പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖല. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇതില്‍ ജോലിചെയ്യുന്നവരുടെ യാതൊരുവിധ പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. സഹകരണമേഖലയിലെ ജീവനക്കാരും സര്‍ക്കാരിന്റെ ഭാഗമാക്കണം എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടനയുടെ വയനാട് ജില്ലാ സമ്മേളനം മെയ് ഒന്നിന് മാനന്തവാടി ഡബ്ല്യൂ എസ്.എസ്. ഹാളില്‍ നടക്കും.

wayanad

രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് കെ. സുനില്‍ പതാക ഉയര്‍ത്തും. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജീവനക്കാര്‍ക്കായി വയനാട് ജില്ല ഏര്‍പ്പെടുത്തുന്ന ക്ഷേമനിധിയുടെ ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി.കെ.രാജീവന്‍ നിര്‍വ്വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി മുഖ്യ പ്രഭാഷണം നടത്തും. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവര്‍ക്കുളള യാത്രയയപ്പ് സമ്മേളനം മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പ്രസിഡണ്ട് കെ. സുനില്‍, ജില്ലാ സെക്രട്ടറി എന്‍.ഡി. ഷിജു, ആര്‍.രാജന്‍ കല്‍പ്പറ്റ, ഗോപകുമാര്‍, പി.എം.ദേവസ്യ, ശ്രീഹരി, കെ.സുധാകരന്‍, മനോജ് കുമാര്‍, ഷാജി മാനന്തവാടി, ജില്‍സണ്‍, മോഹന്‍ദാസ് പുല്‍പ്പളളി, എന്‍.സി. സാബു തുടങ്ങിയവര്‍ സംസാരിച്ചു.

English summary
kerala cooperative front 25th aniversary celebration in may 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X