കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയിൽ പൊട്ടിത്തെറി; ചേരിതിരിഞ്ഞ് 'അടി', രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കെഇ ഇസ്മയിൽ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ചേരിപ്പോര്. പോരിനുറച്ച് കാനം- ഇസ്മയില്‍ പക്ഷങ്ങള്‍ രംഗത്തെത്തി. ഇസ്മയിലിനെതിരായ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചതോടെ ഇരു പക്ഷങ്ങളും ചേരിതിരിഞ്ഞത്. കാനത്തിനെതിരെ ഇസ്മയില്‍ പരസ്യമായി രംഗത്ത് വന്നത് കേന്ദ്രനേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെയാണ് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയിൽ രംഗത്തെത്തിയത്.

തുടർന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു. ഗള്‍ഫില്‍ അനധികൃത പണപ്പിരിവും ആഡംബര താമസവുമാണ് ഇസ്മയിലിനെതിരെ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നത്. പാർട്ടി അറിയാതെ ഇസ്മയിൽ ഗൾഫിൽ നിന്ന് ഫണ്ട് പിരിവ് നടത്തിയെന്നാണ് ആരോപണം. തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണ് പാർട്ടി ചെയ്യുന്നതെന്നാണ് ഇസ്മയിലിന്റെ പക്ഷം. സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച കെഇ ഇസ്മയിലിന്റെ പരാതി പരിശോധിക്കുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയം ഉപേക്ഷിക്കും

രാഷ്ട്രീയം ഉപേക്ഷിക്കും

ഇങ്ങനെ ഒറ്റപ്പെടുത്തി വേട്ടയാടാനാണ് തീരുമാനമെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് ഇസ്മയിലിന്റെ ഭീഷണി. കണ്‍ട്രോള്‍ കമ്മിഷനു ലഭിച്ച പരാതി അതേപടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമാണെന്നും ഇസ്മയിൽ നിലപാടെടുക്കുന്നുണ്ട്.

മറുപടി ഇല്ല

മറുപടി ഇല്ല

യുഎഇയിലെ ബ്രാഞ്ച് കമ്മിറ്റികളുടെ കോര്‍ഡിനേഷന്‍ കണ്‍വീനറാണു പരാതിക്കാരന്‍. ആഡംബര ഹോട്ടലിലായിരുന്നു താമസം. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല.

പിഐയെ കടന്നാക്രമിച്ച് ജോസ് കെ മാണി

പിഐയെ കടന്നാക്രമിച്ച് ജോസ് കെ മാണി

അതേസമയം സിപിഐയെ കടന്നാക്രമിച്ച് കേരളകോൺഗ്രസ് നോതാവ് ജോസ് കെ മാണി. സിപിഐ സംസ്ഥാന സമ്മേളനം ചേരുന്നത് കേരള കൺഗ്രസിനെ പുലഭ്യം പറയാനണെന്ന് അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസിനെതിരെ രൂക്ഷ വിമർസനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു.

മുന്നണി പ്രവേശനം

മുന്നണി പ്രവേശനം

കെഎം മാണിയുടെ എൽഡിഎഫ് പ്രവേശനത്തെ കാര്യമായി എതിർക്കുന്നത് സിപിഐയാണ്. സിപിഎമ്മില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും മാണിയുടെ മുന്നണി പ്രവേശനത്തെ എതിർക്കുന്നുണ്ട്.

എൽഡിഎഫിലെ പ്രബലമായ ശക്തി

എൽഡിഎഫിലെ പ്രബലമായ ശക്തി

മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐയുടെ ശക്തമായ എതിര്‍പ്പാണ് കേരള കോണ്‍ഗ്രസിനു തിരിച്ചടിയാകുന്നത്. കുറച്ചു കാലമായി ഇടതുമുന്നണിയില്‍ പ്രവേശനത്തിനു ശ്രമിക്കുന്ന കേരള കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. സിപിഎമ്മിലെ ചില നേതാക്കളാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.

English summary
KE Ismail says will end political life after CPI report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X