Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ചുട്ടുപൊള്ളുന്നു; 4 ജില്ലകളിൽ കൊടുംചൂട്; 7 ജില്ലകളിൽ സൂര്യാഘാത സാധ്യത

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ കൊടുംചൂട് ആണ് അനുഭവപ്പെടുന്നത്..

Kerala climate new

തിരുവനന്തപുരം: സംസ്ഥാനത്തെ താപസൂചിക ഉയർന്നനിലയിൽ. കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ കൊടുംചൂട് ആണ് അനുഭവപ്പെടുന്നത്.

വിവിധ ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത. സംസ്ഥാനത്തെ ഹീറ്റ് ഇൻഡക്‌സ് (താപസൂചിക ) പ്രസിദ്ധീകരിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. താപനിലയും ഈർപ്പവും ചേർന്നുള്ള ഹീറ്റ് ഇൻഡകസാണ് തയ്യാറാക്കിയത്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ അനുഭവപ്പെട്ടുന്ന ചൂട് 54 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നും ഇൻഡക്‌സിൽ പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടേക്കും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും 40 നും 45 നും ഇടക്കാണ് താപസൂചികയെന്നും പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന ജില്ലകളിലൊന്നായ വയനാട്ടിലും പകൽ സമയങ്ങളിലിപ്പോൾ കടുത്ത ചൂടാണനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ജല ബാഷ്പീകരണ തോതും മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ് വയനാട്ടിൽ.

വയനാട്ടിൽ ആഴ്ചകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം താപനിലയിൽ മുൻവർഷത്തെക്കാൾ വലിയ വർദ്ധനവുണ്ടായി. ഫെബ്രുവരിയിൽ തന്നെ താപനില 31.8 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ ബാഷ്പീകരണതോതും ഉയർന്ന് നിൽക്കുകയാണ്. ഈ മാസം ഇതുവരെ മാത്രം ഒമ്പതോളം സ്ഥലങ്ങളിൽ കാട്ടുതീ പടർന്നു. വേനൽ മഴ വൈകിയാൽ പ്രതിസന്ധി ഇനിയും രൂക്ഷമാ.യേക്കുമെന്നാണ് സൂചന. കുടിവെള്ള ക്ഷാമവും ജില്ലയിൽ രൂക്ഷമാണ്.

ആലപ്പുഴയിലും കോട്ടയത്തും പത്തനംതിട്ടയിലും ചിലയിടങ്ങളിൽ അനുഭവപ്പെടുന്നത് 45 ഡിഗ്രിക്ക് മുകളിലാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇൻഡക്സ് 40നും 45നും ഇടയിലാണ്. ഇടുക്കിയിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് 29ൽ താഴെ താപനില. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. അതിനാൽ ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+