കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങില്‍ ജോണ്‍ ഷിനോജിനും ഫാര്‍മസിയില്‍ അനഘ അനിലും ഒന്നാമത്
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ കീം 2025 (കേരള എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം) ഫലം പ്രസിദ്ധീകരിച്ചു. ആകെ 86549 പേരാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയത്. 76230 പേര്‍ യോഗ്യത നേടി. ആകെ 33425 പേരാണ് ഫാര്‍മസി പരീക്ഷ എഴുതിയത്. ഇതില്‍ 27841 പേര്‍ യോഗ്യത നേടി.
മുവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്കും കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലും ഒന്നാം റാങ്ക് നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്.

ഫാര്‍മസി പരീക്ഷയില്‍ കോട്ടയം സ്വദേശി ഹൃഷികേശ് ആര്‍ ഷെനോയി രണ്ടാം റാങ്കും മലപ്പുറം സ്വദേശി ഫാത്തിമത്ത് സഹ്റ മൂന്നാം റാങ്കും കരസ്ഥമാക്കി.
സംസ്ഥാനത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ഈ വര്‍ഷത്തെ കീം പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ 138 പരീക്ഷാ കേന്ദ്രങ്ങളിലായാണ് നടന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡല്‍ഹി, മുംബൈ, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ നടന്നു. 33,425 പേരാണ് ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് ഹാജരായത്. അതില്‍ 27, 841 പേര്‍ ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അപേക്ഷയിലെയും അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ട്. 2025 എഐസിടി അക്കാദമിക്ക് കലണ്ടര്‍ പ്രകാരം 2025 ഓഗസ്റ്റ് 14 നുള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു
മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

Click it and Unblock the Notifications