എൻജിനീയറിംഗ്- ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:ഒന്നാം റാങ്ക് വരുൺ കെഎസിന്
തിരുവനന്തപുരം: എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കോട്ടയം സ്വദേശി വരുൺ കെ എസാണ് ഒന്നാം റാങ്ക് നേടിയിട്ടുള്ളത്. കണ്ണൂർ സ്വദേശിയായ ഗോവിന്ദ് ടികെയ്ക്കാണ് രണ്ടാം റാങ്ക്, മലപ്പുറം സ്വദേശിയായ നിയാസ് മോനാണ് മൂന്നാം റാങ്ക്. ഫാർമസി പ്രവേശന പരീക്ഷയിൽ തൃശ്ശൂർ സ്വദേശിയായ അക്ഷയ് മുരളീധരനാണ് ഒന്നാം റാങ്ക്. ആദ്യ നൂറ് റാങ്കുകളിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ് റാങ്ക് ജേതാക്കളായിട്ടുള്ളത്. ഇവരിൽ 66 പരീക്ഷാർത്ഥികൾ ആദ്യ ശ്രമത്തിൽ തന്നെ റാങ്ക് ലിസ്റ്റിൽ തന്നെ ഇടം നേടിയിട്ടുണ്ട്. 34 പരീക്ഷാർത്ഥികൾ രണ്ടാം ശ്രമത്തിലാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടുന്നത്.
ആദിത്യ ബൈജു - നാലാം റാങ്ക് (കൊല്ലം), അദ്വൈത് ദീപക്- അഞ്ചാം റാങ്ക് (കോഴിക്കോട്), ഇബ്രാഹിം ഹുസൈൽ ഹാരിസ്- ആറാം റാങ്ക് (കാസർഗോഡ്), തസ്ലീം ബേസിൽ എൻ- ഏഴാം റാങ്ക് (മലപ്പുറം), അക്ഷയ് മുരളീധരൻ- എട്ടാം റാങ്ക് (തൃശ്ശൂർ), മുഹമ്മദ് നിഹാദ് ഒമ്പതാം റാങ്ക് (മലപ്പുറം), അലീന എം ആർ- പത്താം റാങ്ക് (കോഴിക്കോട്) എന്നിവരാണ് എൻജിനീയറിംഗ് പ്രവേശന പരീക്ഷിൽ ആദ്യ പത്ത് റാങ്ക് ജേതാക്കൾ ഇവരാണ്. കാസർഗോഡ് സ്വദേശിയായ ജോയൽ ജെയിംസാണ് ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്ക് ജേതാവ്, കൊല്ലം സ്വദേശിയായ ആദിത്യ ബൈജുവിനാണ് മൂന്നാം റാങ്ക്. റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ജൂലൈ 16ന് നടത്തിയ എൻജിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഫലം സെപ്തംബർ ഒമ്പതിന് പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷ നടത്തുന്നത്. 71, 742 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 56,599 വിദ്യാർത്ഥികളാണ് എൻജിനീയറിംഗ് പ്രവേശനത്തിന് യോഗ്യത നേടിയത്. പ്രവേശന പരീക്ഷയെഴുതിയ 52, 145 വിദ്യാർത്ഥികളിൽ 44,390 വിദ്യാർത്ഥികളാണ് ഫാർമസി വിഭാഗത്തിൽ പ്രവേശനത്തിന് അർഹത നേടിയത്. അതേ സമയം എൻജിനീയറിംഗ്/ ഫാർമസി വിഭാഗങ്ങളിലായി 2,094 വിദ്യാർത്ഥികളുടെ ഫലങ്ങൾ വിവിധ കാരണങ്ങൾ മൂലം തടഞ്ഞുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications