കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകം പള്ളി സുരേന്ദ്രന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടു, കാരണം ?

സിപിഎം ഒൗദ്യോഗിക തലത്തില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് പേഴ്സനല്‍ സ്റ്റാഫിലെ ഒരംഗത്തെ പിരിച്ചുവിട്ടത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: സഹകരണ വകുപ്പു മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടു. ഭൂമി ഇടപാടുകളും അഴിമതി ആരോപണവും നേരിട്ടതിനെത്തുടര്‍ന്നാണ് പേഴ്‌സനല്‍ സ്റ്റാഫിലെ ഒരംഗത്തെ പിരിച്ചുവിട്ടത്. അസി. പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവല്‍സകുമാറിനെയാണ് പിരിച്ചുവിട്ടത്. സിപിഎം ഔദ്യോഗിക തലത്തില്‍ അഴിമതി വിഷയം ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് നടപടി.

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ശ്രീവല്‍സ കുമാര്‍ മുന്‍പ് മറ്റൊരു എംഎല്‍ എ യുടെ പേഴ്‌സനല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരമാണ് കടകം പള്ളിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉല്‍പ്പെടുത്തിയത്.

kadakampalli surendran

അഴിമതിക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഭരണത്തിലേറി അധിക നാള്‍ പിന്നിടും മുന്‍പേ ബന്ധുത്വ നിയമന വിവാദത്തില്‍പ്പെട്ട് ഇപി ജയരാജന്‍ മന്ത്രി പദം രാജിവെച്ചിരുന്നു. തന്റെ പേരു പറഞ്ഞ് വരുന്നവരെ സൂക്ഷിക്കണമെന്ന് മുന്‍പ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

English summary
Kadakampalli Surendran, Minister of Kerala Legistalure dismissed one of his personal staff member regarding with corruption allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X