കേഡലിന്റെ നില ഗുരുതരമായി തുടരുന്നു.. ഐസിയുവിൽ തന്നെ.. മരുന്നുകളോട് പ്രതികരിക്കുന്നില്ല
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്സണ് രാജയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവന്ന് റിപ്പോര്‍ട്ടുകള്‍. കേഡല്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നാണ് അറിയുന്നത്. വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് കേഡലിനെ ചികിത്സിക്കുന്നത്. ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് കേഡലിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കേഡലിന്റെ ചികിത്സ നടക്കുന്നത്. 24 മണിക്കൂറിന് ശേഷമേ മറ്റ പരിശോധനാ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് വിവരം.
മമ്മൂട്ടിക്കും പാർവ്വതിക്കും ഇല്ലാത്ത പ്രശ്നമാണോ ഫാൻസിന്!! കസബ വിവാദത്തിൽ തുറന്നടിച്ച് ശശി തരൂർ
നന്തൻകോട് കൊലക്കേസിൽ കുറ്റസമ്മതം നടത്തിയ കേഡല്‍ വിചാരണത്തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. കേഡലിന് നേരത്തെ തന്നെ അപസ്മാര രോഗമുണ്ടെന്നാണ് വിവരം. അത് മൂലം ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കേഡലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേരളത്തെ ഒന്നാകെ നടുക്കിയ കൂട്ടക്കൊല തലസ്ഥാന ജില്ലയില്‍ നടന്നത്. അതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ് ഹൗസിന് തൊട്ടടുത്ത്. കൊല്ലപ്പെട്ടത് പ്രൊഫസര്‍ രാജ തങ്കവും ഭാര്യ ജീന്‍ പത്മയും മകള്‍ കരോലിനും ബന്ധു ലളിതയും. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേഡല്‍ മൃതദേഹങ്ങള്‍ കത്തിച്ച് കളയുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു. കൊലപാതകത്തിന് ശേഷം കേഡല്‍ ചെന്നൈയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. പിന്നീട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരാണ് കേഡലിനെ പിടികൂടിയത്. ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കേഡല്‍ പിടിയിലായത്.