കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേഡലിന് ന്യൂമോണിയയും... നില അതീവ ഗുരുതരം! ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ...

നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കേഡലിന്റെ ജീവൻ നിലനിർത്തുന്നതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസ് പ്രതി കേഡൽ ജിൻസൺ രാജയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കേഡലിന് ന്യൂമോണിയ ബാധിച്ചതാണ് നില ഗുരുതരമാക്കിയത്.

സിനിമയെ വെല്ലുന്ന അധോലോക ജീവിതം! ചോര കണ്ട് അറപ്പുമാറിയ വിക്കി ഗൗണ്ടർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു...സിനിമയെ വെല്ലുന്ന അധോലോക ജീവിതം! ചോര കണ്ട് അറപ്പുമാറിയ വിക്കി ഗൗണ്ടർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു...

നൊന്തുപെറ്റ മകളെ വേണ്ടെന്ന് സിനി മാത്യൂസ്! എല്ലാം മകളുടെ നന്മയ്ക്ക് വേണ്ടി, കോടതി കനിയില്ലെന്ന്...നൊന്തുപെറ്റ മകളെ വേണ്ടെന്ന് സിനി മാത്യൂസ്! എല്ലാം മകളുടെ നന്മയ്ക്ക് വേണ്ടി, കോടതി കനിയില്ലെന്ന്...

നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കേഡലിന്റെ ജീവൻ നിലനിർത്തുന്നതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. ന്യൂമോണിയ ബാധിച്ചതും, മരുന്നുകളോട് പ്രതികരിക്കാത്തതുമാണ് ഡോക്ടർമാർക്ക് മുന്നിലുള്ള വെല്ലുവിളി. അതിനിടെ അതീവ ഗുരുതരവാസ്ഥയിൽ തുടരുന്ന കേഡലിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചു.

 സെൻട്രൽ ജയിലിൽ...

സെൻട്രൽ ജയിലിൽ...

മാതാപിതാക്കളടക്കം നാലു പേരെ വെട്ടിക്കൊന്ന് കത്തിച്ച കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെയാണ് കേഡൽ ജിൻസൺ രാജയ്ക്ക് രോഗം ബാധിച്ചത്. പൂജപ്പൂര ജയിലിലെ പ്രത്യേക സെല്ലിൽ ഒറ്റയ്ക്ക് പാർപ്പിച്ചിരുന്ന കേഡലിനെ വ്യാഴാഴ്ച പുലർച്ചെയാണ് വായിൽ നിന്ന് നുരയും പതയും വന്ന് അവശനിലയിൽ കണ്ടെത്തിയത്.

 ഭക്ഷണം കുടുങ്ങി...

ഭക്ഷണം കുടുങ്ങി...

അപസ്മാര ബാധയെ തുടർന്ന് ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങിയതായിരുന്നു കേഡലിന്റെ നില വഷളാക്കിയത്. അവശനിലയിൽ കണ്ടെത്തിയ കേഡലിനെ ജയിൽ ജീവനക്കാർ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെന്റിലേറ്ററിൽ...

വെന്റിലേറ്ററിൽ...

നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. ഇതിനു പുറമേ ന്യൂമോണിയ ബാധിച്ചതും മരുന്നുകളോട് പ്രതികരിക്കാത്തതും സ്ഥിതി വഷളാക്കി.

മെഡിക്കൽ ബോർഡ്...

മെഡിക്കൽ ബോർഡ്...

കേഡൽ ജിൻസൻ രാജയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. വിദഗ്ദ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലും കേഡലിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് പറയുന്നത്.

കേരളം ഞെട്ടിയ സംഭവം...

കേരളം ഞെട്ടിയ സംഭവം...

2017 ഏപ്രിലിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക വാർത്ത പുറത്തുവന്നത്. കേഡൽ ജിൻസൻ രാജ എന്ന 28കാരൻ സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തി ചുട്ടെരിച്ചെന്നായിരുന്നു ആ ഞെട്ടിക്കുന്ന വാർത്ത.

കേൾക്കാത്ത കാര്യങ്ങൾ...

കേൾക്കാത്ത കാര്യങ്ങൾ...

നന്തൻകോട് താമസിക്കുന്ന റിട്ടയേർ‌ഡ് പ്രൊഫസർ രാജ തങ്കം, ഭാര്യ ജീൻ പത്മ, മകൾ കരോലിൻ, ജീന്റെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

 ആത്മാവിനെ

ആത്മാവിനെ

ശരീരത്തിൽ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൊല നടത്തിയതെന്നായിരുന്നു കേഡൽ പോലീസിനോട് പറഞ്ഞത്.

മൊഴി മാറ്റി...

മൊഴി മാറ്റി...

കൃത്യത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കേഡലിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു പോലീസ് പിടികൂടിയത്. മാതാപിതാക്കളെയടക്കം കൊന്നത് സാത്താൻ സേവയുടെ ഭാഗമായാണെന്ന് പറഞ്ഞ കേഡൽ പിന്നീട് മൊഴി മാറ്റിയിരുന്നു. കുടുംബ പ്രശ്നത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് പിന്നീട് പറഞ്ഞത്.

സെല്ലിൽ...

സെല്ലിൽ...

നന്തൻകോട് കൂട്ടക്കൊല കേസിൽ വിചാര കാത്ത് കഴിയുന്നതിനിടെയാണ് അപസ്മാരമുണ്ടായി കേഡ‍ൽ രാജ ഗുരുതരാവസ്ഥയിലായിരിക്കുന്നത്. നേരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കേഡലിനെ ജയിലിലെ പ്രത്യേക സെല്ലിൽ ഒറ്റയ്ക്കാണ് പാർപ്പിച്ചിരുന്നത്.

മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി! മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി!

English summary
kedal jinson raja suffering with pneumonia, condition is very critical.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X