• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുടുംബത്തെ ഒന്നാകെ കൊന്ന് കത്തിച്ചു.. സാത്താൻ സേവയും.. ഒടുക്കം കേഡലിന്റെ നില അതീവ ഗുരുതരം!!

cmsvideo
  നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ജിൻസൺ ഗുരുതരാവസ്ഥയിൽ | Oneindia Malayalam

  തിരുവനന്തപുരം: കേരളത്തെ ഇത്രയേറെ പേടിപ്പെടുത്തിയ ഒരു കൊലപാതകം അടുത്തിടെയൊന്നും സംഭവിച്ചിട്ടില്ല. കൊല്ലപ്പെട്ടത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അമ്മയും അച്ഛനും മറ്റ് രണ്ട് പേരും അടങ്ങിയ കുടുംബം. കൊലപ്പെടുത്തിയത് മകന്‍. തീര്‍ന്നില്ല സാത്താന്‍ സേവയെന്നും ചാത്തനാരാധനയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമെല്ലാം ഈ കൊലപാതക വാര്‍ത്തയുടെ കൂടെ കേട്ടു. കേഡല്‍ ജിന്‍സണ്‍ രാജയെന്ന കൊലയാളി യുവാവ് വാര്‍ത്തകളില്‍ ഒരു അപസര്‍പ്പക കഥയിലെ വില്ലനെ പോലെയാണ് അവതരിപ്പിക്കപ്പെട്ടത്. പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന കേഡലിന്റെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കല്ലേ.. രൂക്ഷപ്രതികരണവുമായി ബിനീഷ് കോടിയേരി!

  നടുക്കിയ കൂട്ടക്കൊല

  നടുക്കിയ കൂട്ടക്കൊല

  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേരളത്തെ ഒന്നാകെ നടുക്കിയ കൂട്ടക്കൊല തലസ്ഥാന ജില്ലയില്‍ നടന്നത്. അതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ് ഹൗസിന് തൊട്ടടുത്ത്. കൊല്ലപ്പെട്ടത് പ്രൊഫസര്‍ രാജ തങ്കവും ഭാര്യ ജീന്‍ പത്മയും മകള്‍ കരോലിനും ബന്ധു ലളിതയും. പ്രതി രാജ തങ്കത്തിന്റെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജ.

  കൊന്ന ശേഷം കത്തിച്ച് കളഞ്ഞു

  കൊന്ന ശേഷം കത്തിച്ച് കളഞ്ഞു

  തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേഡല്‍ മൃതദേഹങ്ങള്‍ കത്തിച്ച് കളയുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു. കൊലപാതകത്തിന് ശേഷം കേഡല്‍ ചെന്നൈയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്.

  ഒടുക്കം പോലീസ് പിടിയിൽ

  ഒടുക്കം പോലീസ് പിടിയിൽ

  പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് കേഡലിന് വേണ്ടി അന്വേഷണം നടത്തി. ഒടുക്കം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരാണ് കേഡലിനെ പിടികൂടിയത്. ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കേഡല്‍ പിടിയിലായത്.

  കേഡൽ ആശുപത്രിയിൽ

  കേഡൽ ആശുപത്രിയിൽ

  കുറ്റസമ്മതം നടത്തിയ കേഡല്‍ വിചാരണത്തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. കേഡലിന് നേരത്തെ തന്നെ അപസ്മാര രോഗമുണ്ടെന്നാണ് വിവരം. അത് മൂലം ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  നില അതീവ ഗുരുതരം

  നില അതീവ ഗുരുതരം

  കേഡലിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണ് എന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് കേഡല്‍ ഇപ്പോഴുള്ളത്. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം നടന്നത് എന്നാണ് അറിയുന്നത്. കേഡലിന്റെ നില തൃപ്തികരമല്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

  സാത്താൻ സേവയെന്ന്

  സാത്താൻ സേവയെന്ന്

  നന്തന്‍കോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് സാത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷനുമെല്ലാം കേരളം ചര്‍ച്ച ചെയ്തത്. സാത്താന്‍ ആരാധകനായ കേഡല്‍ സാത്താനെ പ്രീതിപ്പെടുത്തുന്നതിനും പുനര്‍ ജന്മം നേടുന്നതിനും വേണ്ടിയാണ് കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയത് എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു.

  മൊഴി മാറ്റി കേഡൽ

  മൊഴി മാറ്റി കേഡൽ

  കേഡല്‍ ബ്ലൂ വെയ്ല്‍ ഗെയിമിന് അടിമയാണ് എന്ന് വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതിലൊന്നും വാസ്തവം ഇല്ലെന്നാണ് പോലീസ് പറയുന്നത്. കുടുംബത്തില്‍ നിന്നും നേരിട്ട അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഒരു ഘട്ടത്തില്‍ കേഡല്‍ മൊഴി നല്‍കുകയുണ്ടായി. പിന്നീട് മൊഴി മാറ്റുകയും ചെയ്തു.

  മാനസിക രോഗിയാണെന്ന്

  മാനസിക രോഗിയാണെന്ന്

  അച്ഛന് ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയ്ക്ക് പ്രേരണയായത് എന്നും കേഡല്‍ മൊഴി നല്‍കിയിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച കേഡല്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചതും വാര്‍ത്തയായിരുന്നു. കേഡല്‍ മാനസിക രോഗിയാണ് എന്ന വാദം കേസിന്റെ തുടക്കം മുതല്‍ക്കേ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാലിത് അടവാണെന്നാണ് പോലീസ് സംശയിച്ചത്.

  പേരൂർക്കടയിൽ ചികിത്സ

  പേരൂർക്കടയിൽ ചികിത്സ

  കേഡലിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. ജയിലില്‍ അക്രമ സ്വഭാവം കാണിച്ചത് കൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കേഡലിനെ മാറ്റിയത്. കേഡലിന് മാനസിക പ്രശ്‌നമുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തു. മനോനില ശരിയല്ല എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുമുള്ളത്.

  English summary
  Nanthankode Murder: Kedal Jinson Raja hospitalized
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X