Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്തന്‍കോട് കൂട്ടക്കൊല നടത്തിയത് കേഡലല്ല..!! ആത്മാവ്..!! ആദ്യം അമ്മയെ മഴുവിന് വെട്ടിക്കൊന്നു.. !!

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല. അച്ഛനും അമ്മയും അടക്കം നാലുപേരെ കൂട്ടക്കുരുതി ചെയ്ത് മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ചോദ്യം ചെയ്യുന്തോറും പോലീസിന് മുന്നില്‍ കുരുക്കുകള്‍ മുറുകുകയാണ്. പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊലപാതകം നടത്തിയത് താനല്ല, ആത്മാവാണ് എന്നാണ് കേഡല്‍ പോലീസിനോട് പറഞ്ഞത്.

Read Also: മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ദുരൂഹതകള്‍ നിറഞ്ഞ ബെയിന്‍സ് കോംപൗണ്ട് 117ാം നമ്പര്‍ വീട്..!!

കേഡലിന് മാനസിക വിഭ്രാന്തി

പ്രതി കേഡലിന് മാനസിക വിഭ്രാന്തിയുള്ളതായി പോലീസിന് ആദ്യമേ തന്നെ സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേഡല്‍ പോലീസിനോട് പറഞ്ഞത്. ഇതോടെ മനശാസ്ത്രവിദഗ്ധന്റെ സഹായത്തോടെയായി ചോദ്യം ചെയ്യല്‍.

കൊല നടത്തിയത് ആത്മാവ്

സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകം നടത്തിയത് എന്നാണ് കേഡല്‍ പറയുന്നത്. എന്നാല്‍ കൊല നടത്തിയത് താനല്ല, ആത്മാവാണ് എന്നും ഇയാള്‍ പറയുന്നു. മനശാസ്ത്രജ്ഞ വിദഗ്ധന്‍ ഡോക്ടര്‍ മോഹന്‍ റോയുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യല്‍.

ആസ്ട്രല്‍ പ്രൊജക്ഷന്‍

ശരീരത്തില്‍ നിന്നും ആത്മവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശൈലി പതിനഞ്ച് വര്‍ഷമായി ഇയാള്‍ പരിശീലിക്കുന്നുണ്ട് എന്നാണ് വിവരങ്ങള്‍. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലിട്ട് കത്തിച്ച കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

എന്തിന്..എങ്ങനെ..?

അതേസമയം എന്തിനുവേണ്ടി കൊലപാതകം നടത്തിയെന്നോ, എങ്ങനെ കൊല ചെയ്തുവെന്നോ കേഡല്‍ ഇതുവരെ വ്യക്തമായൊരു ഉത്തരം പോലീസിന് നല്‍കിയിട്ടില്ല. നാല് പേരെയും ഒരേ ദിവസമാണ് കൊന്നത് എന്ന് കേഡല്‍ പറയുന്നു.

കൊലപാതകം ഒരേ ദിവസമല്ല

എന്നാല്‍ അയല്‍വാസികളും വീട്ടുജോലിക്കാരിയും ഇതിന് വിരുദ്ധമായാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അച്ഛനേയും അമ്മയേയും സഹോദരിയേയും ബുധനാഴ്ചയാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ബന്ധുവായ ലളിതയെ ശനിയാഴ്ചയും കൊലപ്പെടുത്തി.

ആദ്യം അമ്മയെ കൊന്നു

അമ്മയെ ആണ് ആദ്യം കൊന്നത്. താന്‍ ഉണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിച്ച് തരാമെന്ന് പറഞ്ഞ് അമ്മയായ ജീന്‍ പത്മയെ മുറിയിലേക്ക് കേഡല്‍ വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് മഴുകൊണ്ട് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തി.

കൊല പത്ത് മണിക്ക് ശേഷം

ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് ഈ കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പത്ത് മണിക്ക് ജീന്‍ പത്മ ഒരു ബന്ധുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഈ സമയം അച്ഛനും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല.

ശേഷം അച്ഛനും സഹോദരിയും

ഉച്ചയ്ക്ക് ശേഷമാണ് രാജ തങ്കവും മകള്‍ കരോലിനും വീട്ടില്‍ തിരിച്ചെത്തിയത്. താഴത്തെ നിലയില്‍ നിന്നും രണ്ടുപേരും ആഹാരം കഴിച്ചു. വൃദ്ധസദനത്തില്‍ കഴിയുന്ന ബന്ധുവായ ലളിതയെ രാജ തങ്കം ഫോണില്‍ വിളിച്ചു. ശേഷം കരോലിന്‍ മുകളിലെ മുറിയിലേക്ക് പോയി.

അമ്മയെ കൊന്നത് പോലെ

അധികം വൈകാതെ രാജ തങ്കവും മുകളിലേ മുറിയിലേക്ക് പോയി. കേഡല്‍ അച്ഛനേയും സഹോദരിയേയും അമ്മയെ കൊലപ്പെടുത്തിയ അതേ വഴിയിലാണ് കൊന്നത്. ഇരുവരേയും മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം.

കൊന്ന ശേഷം കത്തിച്ചു

കൊന്ന ശേഷം മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കേഡലിന്റെ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ച ലളിതയേയും കൊലപ്പെടുത്തി. അതിന് ശേഷം കുളിമുറിയില്‍ വെച്ച് മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. തീ പടർന്നപ്പോഴാണ് ഇയാൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+