അച്ഛനേയും അമ്മയേയും സഹോദരിയേയും വെട്ടിക്കൊന്ന ശേഷം കേഡല്‍ ലക്ഷ്യമിട്ടത്..!! കുറ്റബോധം തെല്ലുമില്ല..!
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകം സാത്താന് സേവയുടെ ഭാഗമായിരുന്നുവെന്നാണ് ഇന്നലെ വരെ കരുതിയിരുന്നത്. അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് ആസ്ട്രല്‍ പ്രൊജക്ഷന് എന്ന പരീക്ഷണത്തിന് വേണ്ടിയായിരുന്നു എന്നായിരുന്നു പ്രതി കേഡല്‍ ജിന്സണ് രാജ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല സത്യമെന്ന് കണ്ടെത്തിക്കഴിഞ്ഞു. മാത്രമല്ല കൊലപാതകത്തിന് ശേഷം കേഡലിന് മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നു.
Read Also: ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! കേഡല്‍ പരീക്ഷിച്ച ആസ്ട്രല്‍ പ്രൊജക്ഷന് ഇതാണ്..!!

നാലുപേരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു കേഡലിന്റെ ലക്ഷ്യമെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരിക്കുന്നത്. കേഡലിന് മാനസിക വിഭ്രാന്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും കരുതുന്നു.

വീട്ടില്‍ നിന്നും നേരിട്ട അവഗണനയാണ് കേഡലിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് മൊഴിയെടുപ്പില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍. കുടുംബാംഗങ്ങള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കേഡല്‍ പറയുന്നു.

സാത്താന് സേവ പോലുള്ള കാര്യങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കേഡല്‍ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. വീട്ടുകാരോടുള്ള പക നാളുകളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന കേഡല്‍ മാസങ്ങളോളമായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവത്രേ.

അതേസമയം പുതിയ മൊഴിയും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഓരോ ദിവസവും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേഡല്‍ പറയുന്നത് എന്നതാണ് കാരണം. മനശാസ്ത്ര വിദഗ്ദന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

കൊലപാതകങ്ങള്‍ ഒരേദിവസമാണ് നടത്തിയതെന്ന് കേഡല്‍ പറയുമ്പോഴും ജോലിക്കാരിയുടേയും അയല്‍ക്കാരുടേയും മൊഴി ഇതിനെ സാധൂകരിക്കുന്നതല്ല. അതുകൊണ്ടു തന്നെ പോലീസ് കേഡലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്തുകൊണ്ട് ഇത്ര ക്രൂരമായ കൊലപാതകം എന്നതിന് വീട്ടുകാരുടെ അവഗണന വിശ്വസനീയമായ ഒരു ഉത്തരമല്ലെന്നു വേണം കരുതാന്‍.

ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതില്‍ കേഡലിന് തെല്ലും കുറ്റബോധമില്ല എന്നതാണ് ഞെട്ടിക്കുന്നത്. കൊലപാതകം ചെയ്യുന്നതിനുള്ള കാരണങ്ങള്‍ പ്രതി പോലീസിനോട് വെളിപ്പെടുത്തിയത് ഒട്ടുംതന്നെ കുറ്റബോധം പ്രകടിപ്പിക്കാതെയാണെന്ന് പോലീസ് പറയുന്നു.

മാതാപിതാക്കളെ അടക്കം മഴുകൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹങ്ങള്‍ കുളുമുറിയിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കത്തിക്കുന്നതിനിടെ തീപടരുകയും പൊള്ളലേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് കേഡല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.

ചെന്നൈയിലെത്തിയ ശേഷം പിന്നീട് തിരുവനന്തപുരത്തേക്ക് തിരികെ വരികയായിരുന്നു. താന്‍ എന്തിനാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്നതിനുള്ള ഉത്തരം പോലീസിനോട് ചോദിച്ച് കണ്ടെത്താനാണ് തിരികെ വന്നതെന്നാണ് ഒരുതവണ നല്കിയ മൊഴി

കേഡല്‍ സ്കിസോഫ്രീനിയ എന്ന കടുത്ത മാനസിക രോഗത്തിന് അടിമയായിരുന്നുവെന്നാണ് മാനസിക രോഗ വിദഗ്ധര്‍ പറയുന്നത്. മാനക്കേട് ഭയന്ന് വീട്ടുകാര്‍ ഇക്കാര്യം പുറം ലോകത്തെ അറിയിക്കാതെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. കേഡലിന് ചികിത്സ നല്‍കിയിരുന്നില്ല എന്നും സംശയിക്കുന്നു.

കേഡലിന് ഉണ്ടെന്ന് പറയുന്ന സാത്താന് സേവയ്ക്ക് വീട്ടുകാരുടെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കൊല നടത്തിയത് എന്നും കേഡല്‍ പറഞ്ഞതായി വിവരങ്ങളുണ്ട്.