ആനകൊമ്പ് മറയൂരിലേക്ക്: മറയൂരിലെത്തിച്ചത് 19 ആനക്കൊമ്പുകള്‍
മറയൂര്‍: ചന്ദന ഡിപ്പോയ്ക്കു പുറമെ മറയൂരില്‍ ഇനി മുതല്‍ നാട്ടാനകളുടെ കൊമ്പുകള്ക്കൂടി സൂക്ഷിക്കും. തിരുവനന്തപുരം വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് കാട്ടാനകളുടെയുംം നാട്ടാനകളുടെയും കൊമ്പുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ വഴുതക്കാടുള്ള സ്ട്രോങ്ങ് റൂമിന്റെ സ്ഥലപരിമിതി മൂലമാണ് നാട്ടാനകളുടെ കൊമ്പുകള്‍ അതാത് പ്രദേശങ്ങളിലെ വനം വകുപ്പ്, സാമൂഹ്യ വന വല്‍ക്കരണ വിഭാഗം ഡിവിഷന് ഓഫീസ് എന്നിവടങ്ങളില്‍ സൂക്ഷിക്കാന്‍ ഉത്തരവായത്.
എന്നാല്‍ വളരെയധികം ജാഗ്രതയോടെ സൂക്ഷിക്കേണ്ട ആനക്കൊമ്പുകള്‍ ഈ ഓഫീസുകളില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പുതിയ ഉത്തരവ് വീണ്ടും ഇറക്കിയത്. നാല് മാസം മുന്‍പ് വനം വകുപ്പ് മേധാവി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകള്‍ മറയൂരിലെ ചന്ദന ഡിപ്പോയിലേക്ക് മാറ്റുവാനും തുടര്‍ന്ന്് ലഭിക്കു നാട്ടാനകളുടെ കൊമ്പുകള്‍ മറയൂരില്‍ എത്തിക്കുവാനുമാണ് ഉ്ത്തരവ്.

കേരളത്തിലെ ഏക ചന്ദന ഡിപ്പോയില്‍ എട്ട് കോടി വില വരുന്ന 80 ടണ്‍ ചന്ദനമാണ് നിലവില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ച് വരുന്നത്. പതിനഞ്ച് അടിയോളം ഉയരത്തില്‍ ചുറ്റുമതിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളും ആയുധധാരികളായ പത്തോളം സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടുതാണ് മറയൂര്‍ ചന്ദന ഡിപ്പോ. കഴിഞ്ഞ ദിവസം 19 ജോഡി നാട്ടാന കൊമ്പിുകളാണ് മറയൂരില്‍ എത്തിച്ചത്. എറണാകുളം സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തില്‍നിന്ന് 5 ഉം, പത്തനംതിട്ടയില്‍ നിന്നു 11 ഉം, പെരുമ്പാവൂരില്‍ നിന്ന് 3 ഉം ജോഡി നാട്ടാനകളുടെ കൊമ്പുകളാണ് മറയൂരില്‍ എത്തിച്ചിരിക്കൂന്നത്. തുടര്‍ുള്ള ദിവസങ്ങളില്‍ മറ്റുള്ള പ്രദേശങ്ങളില്‍ നിന്നുള്ള നാട്ടാനകളുടെ കൊമ്പുകള്കൂടി മറയൂരില്‍ എത്തിക്കുമെന്ന് മറയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബ്. ജെ. നേര്യംപറമ്പില്‍ അറിയിച്ചു,
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications