കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനകൊമ്പ് മറയൂരിലേക്ക്: മറയൂരിലെത്തിച്ചത് 19 ആനക്കൊമ്പുകള്‍

  • By Desk
Google Oneindia Malayalam News

മറയൂര്‍: ചന്ദന ഡിപ്പോയ്ക്കു പുറമെ മറയൂരില്‍ ഇനി മുതല്‍ നാട്ടാനകളുടെ കൊമ്പുകള്‍ക്കൂടി സൂക്ഷിക്കും. തിരുവനന്തപുരം വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് കാട്ടാനകളുടെയുംം നാട്ടാനകളുടെയും കൊമ്പുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ വഴുതക്കാടുള്ള സ്‌ട്രോങ്ങ് റൂമിന്റെ സ്ഥലപരിമിതി മൂലമാണ് നാട്ടാനകളുടെ കൊമ്പുകള്‍ അതാത് പ്രദേശങ്ങളിലെ വനം വകുപ്പ്, സാമൂഹ്യ വന വല്‍ക്കരണ വിഭാഗം ഡിവിഷന്‍ ഓഫീസ് എന്നിവടങ്ങളില്‍ സൂക്ഷിക്കാന്‍ ഉത്തരവായത്.

എന്നാല്‍ വളരെയധികം ജാഗ്രതയോടെ സൂക്ഷിക്കേണ്ട ആനക്കൊമ്പുകള്‍ ഈ ഓഫീസുകളില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പുതിയ ഉത്തരവ് വീണ്ടും ഇറക്കിയത്. നാല് മാസം മുന്‍പ് വനം വകുപ്പ് മേധാവി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകള്‍ മറയൂരിലെ ചന്ദന ഡിപ്പോയിലേക്ക് മാറ്റുവാനും തുടര്‍ന്ന്് ലഭിക്കു നാട്ടാനകളുടെ കൊമ്പുകള്‍ മറയൂരില്‍ എത്തിക്കുവാനുമാണ് ഉ്ത്തരവ്.

ivory

കേരളത്തിലെ ഏക ചന്ദന ഡിപ്പോയില്‍ എട്ട് കോടി വില വരുന്ന 80 ടണ്‍ ചന്ദനമാണ് നിലവില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ച് വരുന്നത്. പതിനഞ്ച് അടിയോളം ഉയരത്തില്‍ ചുറ്റുമതിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളും ആയുധധാരികളായ പത്തോളം സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടുതാണ് മറയൂര്‍ ചന്ദന ഡിപ്പോ. കഴിഞ്ഞ ദിവസം 19 ജോഡി നാട്ടാന കൊമ്പിുകളാണ് മറയൂരില്‍ എത്തിച്ചത്. എറണാകുളം സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തില്‍നിന്ന് 5 ഉം, പത്തനംതിട്ടയില്‍ നിന്നു 11 ഉം, പെരുമ്പാവൂരില്‍ നിന്ന് 3 ഉം ജോഡി നാട്ടാനകളുടെ കൊമ്പുകളാണ് മറയൂരില്‍ എത്തിച്ചിരിക്കൂന്നത്. തുടര്‍ുള്ള ദിവസങ്ങളില്‍ മറ്റുള്ള പ്രദേശങ്ങളില്‍ നിന്നുള്ള നാട്ടാനകളുടെ കൊമ്പുകള്‍കൂടി മറയൂരില്‍ എത്തിക്കുമെന്ന് മറയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബ്. ജെ. നേര്യംപറമ്പില്‍ അറിയിച്ചു,

English summary
Keeping ivory in Marayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X