കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും കീഴാറ്റൂരിലേക്ക്; ആയിരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച്, സിപിഎമ്മിന് വീണ്ടും വെല്ലുവിളി

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരം വീണ്ടും ശക്തിപ്പെടുന്നതിനിടെ ബിജെപിയും സമരത്തിന്റെ ഭാഗമാകുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാന നേതൃത്വങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ചില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയം ബൈപാസ് പദ്ധതി ഒഴിവാക്കുക എന്നതാണ്.

കീഴാറ്റൂരില്‍ സിപിഎം കുരുക്കില്‍, ഭൂമാഫിയയുമായി ബന്ധമെന്ന് ആരോപണം, ജനാധിപത്യവിരുദ്ധമെന്ന് സിപിഐ!കീഴാറ്റൂരില്‍ സിപിഎം കുരുക്കില്‍, ഭൂമാഫിയയുമായി ബന്ധമെന്ന് ആരോപണം, ജനാധിപത്യവിരുദ്ധമെന്ന് സിപിഐ!

ഏപ്രില്‍ മൂന്നിനാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്കായിരിക്കും മാര്‍ച്ച്. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് പികെ കൃഷ്ണദാസ് ആയിരിക്കും മാര്‍ച്ചിന് നേതൃത്വം നല്‍കുക. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

bjp

കീഴാറ്റൂരില്‍ പ്രദേശവാസികള്‍ നടത്തുന്ന വയല്‍കിളി സമരം പൊളിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് പിന്തുണയുമായി ബിജെപി എത്തുന്നത്. നേരത്തെ വയല്‍കിളികളുടെ സമരപന്തല്‍ നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച കൂറ്റന്‍ പ്രകടനം നടത്തിയതും സമരപന്തല്‍ പുനസ്ഥാപിച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയല്‍കിളികളെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് ബിജെപി എത്തുന്നത്.

കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം, ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണം, സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം, ബദല്‍ റോഡിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുക എന്നിവയാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

വയലിലൂടെ മാത്രമേ ബൈപാസ് റോഡ് നിര്‍മിക്കൂ എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. ദേശീയ പാത അലൈമെന്റ് മാറ്റാന്‍ പറ്റില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം അവര്‍ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 സമരക്കാര്‍ പുറത്തുള്ളവരോ? ദേശീയ പാതയില്‍ കൊമ്പുകോര്‍ത്ത് ജലീലും കുഞ്ഞാലിക്കുട്ടിയും സമരക്കാര്‍ പുറത്തുള്ളവരോ? ദേശീയ പാതയില്‍ കൊമ്പുകോര്‍ത്ത് ജലീലും കുഞ്ഞാലിക്കുട്ടിയും

English summary
Keezhattoor bypass: BJP to start Protest on April 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X