കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂരില്‍ സമരം കോലംമാറും; ലോങ്മാര്‍ച്ചിന് കളമൊരുക്കുന്നു!! നന്ദിഗ്രാമിലെ കര്‍ഷകരുമെത്തും

സര്‍ക്കാരില്‍ നിന്ന അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പന്തല്‍കെട്ടി സമരം നിര്‍ത്തിവച്ച് ജനങ്ങളിലേക്ക് ഇറങ്ങാനാണ് വയല്‍ക്കിളികളുടെ തീരുമാനം.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: വയല്‍നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കീഴാറ്റൂരിലെ വയല്‍ക്കിളി സമരക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ കോലം മാറുന്നു. സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാന്‍ സമയം നല്‍കുമെന്നും അതിന് ശേഷവും രമ്യതയുടെ പാതയിലെത്തിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും വയല്‍ക്കിളികള്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ ബിജെപി സമരം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം തുടങ്ങി. ബിജെപി വയല്‍ക്കിളി സമരം ഹൈജാക്ക് ചെയ്തുവെന്ന ആരോപണം ഉയര്‍ന്നിരിക്കെയാണ് നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിച്ച് സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏത് കക്ഷികളുടെയും പിന്തുണ സ്വീകരിക്കുമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. സമരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്...

 സൗദി അറേബ്യയെ ഞെട്ടിച്ച് ഏഴ് മിസൈലുകള്‍!! ശക്തമായ ആക്രമണം, റിയാദ് നടുങ്ങി, മരണം, പരിക്ക്... സൗദി അറേബ്യയെ ഞെട്ടിച്ച് ഏഴ് മിസൈലുകള്‍!! ശക്തമായ ആക്രമണം, റിയാദ് നടുങ്ങി, മരണം, പരിക്ക്...

ലോങ്മാര്‍ച്ച് നടത്തും

ലോങ്മാര്‍ച്ച് നടത്തും

ബൈപാസ് നിര്‍മിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് സമരക്കാരുടെ ആവശ്യം. സര്‍ക്കാര്‍ പിന്‍മാറാന്‍ തയ്യാറല്ലെങ്കില്‍ സമരത്തിന്റെ കോലം മാറ്റുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയത് പോലെ ലോങ്മാര്‍ച്ച് നടത്താനാണ് സമരക്കാരുടെ നീക്കം. തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുന്ന കാര്യമാണ് അവര്‍ ആലോചിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രമ്യതയുടെ പാതയില്‍ എത്തുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. സര്‍ക്കാരിന്റെ നീക്കം അനുസരിച്ചാകും സമരക്കാര്‍ അടുത്ത മാര്‍ഗം സ്വീകരിക്കുക. അതിനിടെയാണ് ബിജെപി ശക്തമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മേല്‍പ്പാലം ഒടുവില്‍ ആലോചിക്കാം

മേല്‍പ്പാലം ഒടുവില്‍ ആലോചിക്കാം

സര്‍ക്കാരിന് പാത മറ്റൊരു വഴി കൊണ്ടുപോകാന്‍ സാധിക്കുമെന്ന് വയല്‍ക്കിളികള്‍ പറയുന്നു. എല്ലാ മാര്‍ഗങ്ങളും അടയുകയാണെങ്കില്‍ വയല്‍ വഴി മേല്‍പ്പാലം നിര്‍മിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാം. നിലവിലെ അലൈന്‍മെന്റില്‍ ഒരിക്കലും പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് വയല്‍ക്കിളികള്‍ വ്യക്തമാക്കുന്നു. രണ്ടാംഘട്ട സമരം തുടങ്ങിയിരിക്കെയാണ് വയല്‍ക്കിളികള്‍ നിലപാട് കര്‍ക്കശമാക്കുന്നത്. ഈ വേളയില്‍ തന്നെയാണ് സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച നടന്ന 'കേരളം കീഴാറ്റൂരിലേക്ക്' സമരത്തിന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.

ആരാണ് പിന്നില്‍?

ആരാണ് പിന്നില്‍?

കോണ്‍ഗ്രസാണ് വയല്‍ക്കിളി സമരം നടത്തുന്നതെന്നാണ് മന്ത്രി ജി സുധാകരന്റെ ആരോപണം. എന്നാല്‍ ബിജെപി വയല്‍ക്കിളി സമരം ഹൈജാക്ക് ചെയ്തുവെന്ന് സിപിഎം ആരോപിക്കുന്നു. മാധ്യമങ്ങളാണ് വയല്‍ക്കിളി സമരം ആളിക്കത്തിക്കുന്നതെന്ന് മന്ത്രി എംഎം മണി പറയുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് സമരക്കാര്‍ക്ക് പരസ്യപിന്തുണയുമായി ബിജെപിയുടെ രംഗപ്രവേശം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ നിന്ന് കര്‍ഷകരെ എത്തിച്ച് കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പന്തല്‍കെട്ടി സമരം നിര്‍ത്തിവച്ച് ജനങ്ങളിലേക്ക് ഇറങ്ങാനാണ് വയല്‍ക്കിളികളുടെ തീരുമാനം.

ആറന്മുള സമരം ഓര്‍മയില്ലേ

ആറന്മുള സമരം ഓര്‍മയില്ലേ

തുടര്‍ന്നായിരിക്കും ലോങ്മാര്‍ച്ച് സംഘടിപ്പിക്കുക. ആരുടെയും പിന്തുണ സ്വീകരിക്കാന്‍ സമരക്കാര്‍ ഒരുക്കമാണ്. നിലനില്‍പ്പിന്റെ സമരമായതിനാല്‍ ആറന്‍മുള മാതൃകയില്‍ സമരം നടത്തുമെന്നും സമരക്കാര്‍ പറയുന്നു. സിപിഎമ്മും ആര്‍എസ്എസും ഒരുമിച്ചാണ് വിമാനത്താവളത്തിനെതിരെ ആറന്‍മുളയില്‍ സമരം ചെയ്തത്. ബൈപാസ് മറ്റൊരു വഴി കൊണ്ടുപോകുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് ഇതിന് തടസമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ബിജെപി ഏപ്രില്‍ മൂന്നിന് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ ഇടപെടല്‍ ഇങ്ങനെ

ബിജെപിയുടെ ഇടപെടല്‍ ഇങ്ങനെ

ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാന നേതൃത്വങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ചില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയം ബൈപാസ് പദ്ധതി ഒഴിവാക്കുക എന്നതാണ്. ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്കായിരിക്കും മാര്‍ച്ച്. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് പികെ കൃഷ്ണദാസ് ആയിരിക്കും മാര്‍ച്ചിന് നേതൃത്വം നല്‍കുക. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം, ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണം, സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം, ബദല്‍ റോഡിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുക എന്നിവയാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

മാളിലെ ദുരന്തത്തില്‍ സെെബീരിയ ഞെട്ടി, കാണാതായ കുട്ടികള്‍ രക്ഷപ്പെടാന്‍ മാളില്‍ നിന്ന് താഴേക്ക് ചാടി!മാളിലെ ദുരന്തത്തില്‍ സെെബീരിയ ഞെട്ടി, കാണാതായ കുട്ടികള്‍ രക്ഷപ്പെടാന്‍ മാളില്‍ നിന്ന് താഴേക്ക് ചാടി!

English summary
Keezhattoor Protest: BJP to get Nandigram Farmers to Keezhattoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X