Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴാറ്റൂരിൽ ബിജെപിയുടെ കളികൾ സിപിഎം കാണാനിരിക്കുന്നതേ ഉള്ളൂ.. അണിയറയിൽ വൻ സമരമൊരുങ്ങുന്നു!

കീഴാറ്റൂര്‍: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരം തുടങ്ങിയത് ബൈപ്പാസിന് വേണ്ടി ഭൂമി വിട്ട് കൊടുക്കാന്‍ തയ്യാറാകാത്ത കുടുംബങ്ങളുടെ നേതൃത്വത്തിലായിരുന്നു. സിപിഎമ്മിനും സര്‍ക്കാരിനും എതിരായ ആ സമരത്തിലേക്ക് പിന്നീട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരും കടന്ന് വരികയായിരുന്നു. സിപിഎമ്മുകാര്‍ കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിച്ചതിന് പിന്നാലെ നടത്തിയ ജനകീയ മാര്‍ച്ചില്‍ മുന്‍നിരയില്‍ ഇടംപിടിച്ച് ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കളാണ്.സമരവേദിയില്‍ മോദിസ്തുതികളുമുണ്ടായി. ബിജെപി സമരം ഹൈജാക്ക് ചെയ്തുവെന്ന് സമരക്കാരില്‍ ചിലര്‍ തന്നെ ആരോപണവും ഉന്നയിച്ചു.

അതിന് പിന്നാലെയാണ് വയല്‍ക്കിളി സമരം പൂര്‍ണമായും ഏറ്റെടുക്കുന്നതായി ബിജെപി തന്നെ പ്രഖ്യാപിച്ചത്. കീഴാറ്റൂരില്‍ പുതിയ സമരപരമ്പരയ്ക്ക് ഒരുങ്ങുകയാണ് ബിജെപി എന്നാണ് റിപ്പോര്‍ട്ടുകള്‍. തളിപ്പറമ്പ് പട്ടണത്തെ കൊല്ലരുത് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് സമരങ്ങള്‍ നടക്കുക. തളിപ്പറമ്പ് ടൗണ്‍ ഒഴിവാക്കി കീഴാറ്റൂര്‍ വഴി തന്നെ ബൈപ്പാസ് നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ കണ്ണൂരിലെ സിപിഎമ്മിന് സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.

bjp

കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മ്മിക്കാന്‍ എട്ട് ലക്ഷം ടണ്‍ മണ്ണിറക്കേണ്ടി വരുമെന്നും ഇത് വഴി കോടികള്‍ തട്ടാനാണ് സിപിഎം നീക്കമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ സമരത്തിന് വേണ്ടി വന്‍ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം. ജില്ലയില്‍ നൂറ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. രണ്ട് വാഹനജാഥകളും ബിജെപി നടത്തുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. വയല്‍ക്കിളികളുടെ സഹകരണം ഇല്ലെങ്കിലും സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. നേരത്തെ കീഴാറ്റൂരില്‍ നിന്നും ബിജെപി വയല്‍ക്കിളി സമരക്കാരെ ഉള്‍പ്പെടുത്തി പദയാത്ര സംഘടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+