ഇംഗ്ലീഷ് മീഡിയം' വേണ്ടെന്ന് നാട്ടുകാര്‍.. സ്വകാര്യ സ്കൂളിന്റെ ബസുകള്‍ തടഞ്ഞു!!
കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ പ്രദേശത്തെ സ്വകാര്യ സ്കൂളിന്റെ വാഹനം തടഞ്ഞ് നാട്ടുകാര്‍. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ കീഴാറ്റൂര്‍ ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ എത്താത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്കൂളിന്റെ വാഹനങ്ങള്‍ തടഞ്ഞത്. വാഹനം തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പോലീസ് എത്തിയ ശേഷമാണ് നാട്ടുകാര്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയത്.

നേരത്തേ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നാട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാനായി രണ്ട് കൂട്ടരേയും പോലീസ് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്നം ഉടലെടുത്തത്.
കീഴാറ്റൂരിലെ ഗവ എല്‍പി സ്കൂളിലെ കുട്ടികള്‍ കുറഞ്ഞതാണ് നാട്ടുകാരുടെ സംരക്ഷണ സമിതിയെ ചൊടിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂള്‍ അടുത്തകാലത്താണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം നല്കി വിസിപ്പിച്ചെടുത്തത്. പ്രദേശത്തെ കുട്ടികളെയെല്ലാം സ്കൂളില്‍ എത്തിച്ച് പൊതുവിദ്യാഭ്യാസ ശക്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എന്നാല്‍ പ്രദേശത്തെ ചിലര്‍ മക്കളെ തളിപ്പറമ്പിലെ സ്വകാര്യ സ്കൂളുകളില്‍ ചേര്‍ത്തു. സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കട്ടേയെന്നാണ് നാട്ടുകാരുടെ നിലപാട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications