കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് മീഡിയം' വേണ്ടെന്ന് നാട്ടുകാര്‍.. സ്വകാര്യ സ്കൂളിന്‍റെ ബസുകള്‍ തടഞ്ഞു!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ പ്രദേശത്തെ സ്വകാര്യ സ്കൂളിന്‍റെ വാഹനം തടഞ്ഞ് നാട്ടുകാര്‍. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ കീഴാറ്റൂര്‍ ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ എത്താത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്കൂളിന്‍റെ വാഹനങ്ങള്‍ തടഞ്ഞത്. വാഹനം തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പോലീസ് എത്തിയ ശേഷമാണ് നാട്ടുകാര്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയത്.

school bus

നേരത്തേ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നാട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാനായി രണ്ട് കൂട്ടരേയും പോലീസ് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്നം ഉടലെടുത്തത്.

കീഴാറ്റൂരിലെ ഗവ എല്‍പി സ്കൂളിലെ കുട്ടികള്‍ കുറഞ്ഞതാണ് നാട്ടുകാരുടെ സംരക്ഷണ സമിതിയെ ചൊടിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂള്‍ അടുത്തകാലത്താണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം നല്കി വിസിപ്പിച്ചെടുത്തത്. പ്രദേശത്തെ കുട്ടികളെയെല്ലാം സ്കൂളില്‍ എത്തിച്ച് പൊതുവിദ്യാഭ്യാസ ശക്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എന്നാല്‍ പ്രദേശത്തെ ചിലര്‍ മക്കളെ തളിപ്പറമ്പിലെ സ്വകാര്യ സ്കൂളുകളില്‍ ചേര്‍ത്തു. സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കട്ടേയെന്നാണ് നാട്ടുകാരുടെ നിലപാട്.

English summary
keezhattur govt lp school locals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X