കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു, വയല്‍ക്കിളി സമരത്തിന് അനുമതി, കേന്ദ്രത്തിന് കത്ത്!

വയല്‍ക്കിളി സമരസമിതി നടത്തുന്ന വയല്‍ക്കാവല്‍ സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്

Google Oneindia Malayalam News

തളിപ്പറമ്പ്: കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു. തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ വേണമെന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ സമരക്കാരുമായി ഒത്തുപോകാന്‍ തീരുമാനിച്ചത്. കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ പണിയാനുള്ള സാധ്യതകള്‍ തേടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയിട്ടുണ്ട്. ദേശീയപാതാ അതോറിറ്റിക്കും കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വയല്‍ക്കിളി സമര നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുധാകരനാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...

1

വയല്‍ക്കിളികള്‍ ഞായറാഴ്ച്ച ജനകീയ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താന്‍ തീരുമാനിച്ചത്. അതേസമയം വയല്‍ക്കിളി സമരസമിതി നടത്തുന്ന വയല്‍ക്കാവല്‍ സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം പുറത്തു നിന്നുള്ളവര്‍ കീഴാറ്റൂരില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഇതിനെ തുടര്‍ന്നുണ്ടായേക്കാവുന്ന സംഘര്‍ഷം കണക്കിലെടുത്ത് വയല്‍ക്കിളികളുടെ മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ തന്നെ സമരക്കാരുമായി ഒത്തുപോകാന്‍ തീരുമാനിച്ചതോടെ കണ്ണൂര്‍ നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് പ്രസക്തിയില്ലാതാവും. ഈ സമരത്തിനെതിരെ നാടുകാവല്‍ സമരം എന്ന പേരില്‍ സിപിഎമ്മും സമരം സംഘടിപ്പിക്കുന്നുണ്ട്.

2

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മേല്‍പ്പാലത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ബൈപ്പാസ് മതി മേല്‍പ്പാലം വേണ്ട എന്ന് കേന്ദ്രം തീരുമാനിച്ചാല്‍ സംസ്ഥാനം സഹകരിക്കുമെന്നായിരുന്നു കോടിയേരി പറഞ്ഞത്. തുടര്‍ന്ന് ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പ്പരിശോധിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് നിതിന്‍ ഗഡ്കരി ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാടം നികത്തി റോഡ് പണിയുന്നത് ജൈവ വ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് സമരക്കാരുടെ വാദം.

കീഴാറ്റൂര്‍ സംഘര്‍ഷഭൂമിയാകുമോ? വയല്‍ക്കിളി മാര്‍ച്ചിന് അനുമതിയില്ല, പകരം നാടുകാവല്‍ സമരം!കീഴാറ്റൂര്‍ സംഘര്‍ഷഭൂമിയാകുമോ? വയല്‍ക്കിളി മാര്‍ച്ചിന് അനുമതിയില്ല, പകരം നാടുകാവല്‍ സമരം!

കോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് ജെഡിഎസ് വിമതര്‍; നാല് എംഎല്‍എമാര്‍ രാജിവച്ചു, ഇനി പുതിയ നീക്കംകോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് ജെഡിഎസ് വിമതര്‍; നാല് എംഎല്‍എമാര്‍ രാജിവച്ചു, ഇനി പുതിയ നീക്കം

English summary
keezhattur issue pwd minister sudhakaran seek viability for elevated bridge from centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X