കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടി ഗ്രാമത്തെ വ‍ഞ്ചിച്ച് എൽഡിഎഫ് സർക്കാർ; കീഴാറ്റൂർ സമരം വീണ്ടും, മന്ത്രിയുടെ ഉറപ്പ് പാഴ്വാക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നെൽവയലുകൽ നികത്തി കീഴാറ്റൂർ വഴി ബൈപ്പാസ് വരുന്നതിനെതിരെ ജനങ്ങൾ നടത്തുന്ന സമരം വീണ്ടും. വയല്‍ക്കരയില്‍ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് വിപുലമായ സമരപ്രഖ്യാപന യോഗം നടക്കും. ബദല്‍മാര്‍ഗം തേടി പൊതുമരാമത്ത് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നാണ് സമരസമിതിയുടെ വാദം. സര്‍ക്കാര്‍ കീഴാറ്റൂരുലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സമരസമിതി ആരോപിച്ചു.

തോമസ് ചാണ്ടി രാജിവെക്കണമെന്ന് പറയാതെ പറഞ്ഞ് കോടിയേരി; ഇപി സർക്കാരിന്റെ യശസ് ഉയർത്തിപിടിച്ചിരുന്നു!തോമസ് ചാണ്ടി രാജിവെക്കണമെന്ന് പറയാതെ പറഞ്ഞ് കോടിയേരി; ഇപി സർക്കാരിന്റെ യശസ് ഉയർത്തിപിടിച്ചിരുന്നു!

250 ഏക്കര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ആദ്യ ഘട്ടത്തില്‍ 19 ദിവസത്തെ സമരം മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്. കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെയുള്ള പ്രൊപ്പോസലില്‍ വയല്‍ രണ്ടായി വെട്ടി മുറിക്കേണ്ടി വരുമെന്നാണ് സമര സമിതിയുടെ പരാതി. കീഴാറ്റൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തിനിറങ്ങുന്നുണ്ട്.

പാർട്ടിക്ക് തലവേദനയാകും

പാർട്ടിക്ക് തലവേദനയാകും

കീഴാറ്റൂർ നോർത്ത് ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള പാർട്ടി പ്രവർത്തകരും യുവജന സംഘടന പ്രവർത്തകരും സമരത്തിന് ഇറങ്ങുന്നതിനാൽ തന്നെ ഇത് വീണ്ടും പാർട്ടിക്ക് തലവേദനയാകും.

കൂടുതൽ പ്രദേശത്ത് വ്യാപിക്കുന്നു

കൂടുതൽ പ്രദേശത്ത് വ്യാപിക്കുന്നു

സര്‍ക്കാര്‍ കീഴാറ്റൂരുലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സമരസമിതി ആരോപിച്ചു. ഇതിനിടെ സമരം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയാണ്‌.

സമരം തലപൊക്കി

സമരം തലപൊക്കി

സമരസമിതിയുമായി നടത്തിയ ചർച്ചയിൽ സമരം നേരത്തെ ധാരണയിലെത്തിയിരുന്നു. പരമാവധി വയൽ ഒഴിവാക്കി ബൈപ്പാസ് നിർമ്മിക്കാനാണ് ധാരണയായത്. പ്രായോഗിക കാര്യങ്ങൾ പരിശോധിച്ച് വരികയായിരുന്നു ദേശീയ പാത അതോറിറ്റി. ഇതിനിടയിലാണ് വീണ്ടും സമരം തലപൊക്കുന്നത്.

ചർച്ചയിൽ പൂർണ്ണ തൃപ്തരല്ല

ചർച്ചയിൽ പൂർണ്ണ തൃപ്തരല്ല

അതേസമയം പുതിയ അലൈൻമെന്റിൽ പൂർണ തൃപ്തിയില്ലെന്ന് സമരസമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടുതൽ വയൽ നികത്തുന്നില്ല എന്നത് സമരത്തിന്റെ വിജയമാണെന്നും സമരസമിതി അറിയിക്കുകയായിരുന്നു. കണ്ണൂർ കലക്ടറുടെ സാനിധ്യത്തിൽ ദേശീയപാത അധികൃതരും 'വയൽക്കിളി'കളും തമ്മിൽ നടത്തിയ ചർച്ചയിലാണു പുതിയ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്.

കീഴാറ്റൂര്‍ വഴി തിരിച്ചുവിടാനുള്ള നീക്കം

കീഴാറ്റൂര്‍ വഴി തിരിച്ചുവിടാനുള്ള നീക്കം

ഹൈവേ വികസനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള റോഡ് നിര്‍മ്മാണം കീഴാറ്റൂര്‍ വഴി തിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കീഴാറ്റൂര്‍ എന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തെ ഞെട്ടിച്ചത്.

പാർട്ടി ഗ്രാമം

പാർട്ടി ഗ്രാമം

കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രമാണ് കീഴാറ്റൂർ. കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങുകയായിരുന്നു.

നികത്തേണ്ടത് 60 ഏക്കർ

നികത്തേണ്ടത് 60 ഏക്കർ

തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 60 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിന് പ്രേരിപ്പിക്കുന്ന ഘടകം.

പാർട്ടി അംഗങ്ങളും സമരത്തിൽ

പാർട്ടി അംഗങ്ങളും സമരത്തിൽ

വയൽക്കിളികൾ എന്ന സംഘടനയിൽ പാര്‍ട്ടി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. അതേസമയം സമരം ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുളള ഗൂഢനീക്കമാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം.

English summary
Keezhattur paddy field protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X