കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ വയൽക്കിളി സമരത്തിനെതിരെ സിപിഎം റാലി നടത്തി

  • By Sanoop Pc
Google Oneindia Malayalam News

തളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽക്കിളി സമരത്തിനെതിരെ സിപിഎം റാലി നടത്തി. കീഴാറ്റൂർ വയലിൽ സ്ഥലമുടമകളുടെ പേരിൽ ബോർഡുകളും സ്ഥാപിച്ചു.
കീഴാറ്റൂർ ജനകീയ സംരക്ഷണ സമിതി എന്ന പേരിലാണ് സി.പി.എം റാലി നടത്തിയത്. വൈകുന്നേരം 5 മണിയോടെ കീഴാറ്റൂർ ഇ.എം.എസ് സ്മാരക മന്ദിരത്തിന് മുമ്പിൽ നിന്നും ആരംഭിച്ച റാലിയിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ അണി നിരന്നു.

img

തുടർന്ന് കീഴാറ്റൂർ വയലിലെത്തിയ പ്രവർത്തകർ കരിക്കൻ യശോദയുടെ നേതൃത്വത്തിൽ അവിടെ ബോർഡുകൾ സ്ഥാപിച്ചു. വികസനാവശ്യത്തിനായി ഭൂമി വിട്ടു നൽകാൻ ഞങ്ങൾ തയ്യാറാണ്, പരമാവധി നഷ്ടപരിഹാരം അനുവദിച്ച് തരണം എന്നെഴുതി സ്ഥലമുടമകളുടെ പേരിൽ ആലേഖനം ചെയ്ത ബോർഡുകളാണ് സ്ഥാപിച്ചത്. തുടർന്ന് പൂക്കോത്ത് തെരു വഴി ഹൈവേയിലേക്ക് പ്രവേശിച്ച റാലി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സമാപിച്ചു.

സി. പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി എം.പി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി പി ജയരാജൻ, കെ.കെ രാഗേഷ് എം.പി, ജയിംസ് മാത്യു എം.എൽ.എ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ഫാറൂഖ് കോളേജ് അധ്യാപകനെതിരായ കേസ്: മുസ്‌ലിം സംഘടനകള്‍ക്കൊപ്പം ദളിത് മുന്നണിയും പ്രതിഷേധിക്കുന്നുഫാറൂഖ് കോളേജ് അധ്യാപകനെതിരായ കേസ്: മുസ്‌ലിം സംഘടനകള്‍ക്കൊപ്പം ദളിത് മുന്നണിയും പ്രതിഷേധിക്കുന്നു

പ്രധാനമന്ത്രി കുരുക്കില്‍, നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി, ബിജെപി കുടുങ്ങിപ്രധാനമന്ത്രി കുരുക്കില്‍, നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി, ബിജെപി കുടുങ്ങി

English summary
keezhattur protest: cpm rali against kizhatoor vayalkili protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X