കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാതയല്ല, പ്രധാനം ജനങ്ങള്‍ തന്നെ; കേരളത്തില്‍ നന്ദിഗ്രാം ഉണ്ടാകാന്‍ അനുവദിക്കില്ല

ദേശീയപാതയല്ല, പ്രധാനം ജനങ്ങള്‍ തന്നെ; കേരളത്തില്‍ നന്ദിഗ്രാം ഉണ്ടാകാന്‍ അനുവദിക്കില്ല

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കാന്‍ തത്കാലം വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍. സര്‍ക്കാരിന് ദേശീയ പാതയേക്കാള്‍ പ്രധാനം ജനങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സമര സമിതി പ്രവര്‍ത്തകരും മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ സമരം താത്കാലികമായി അവസാനിപ്പിക്കുന്നതായി സമരസമിതി പ്രവര്‍ത്തകരും പറഞ്ഞു.

ബന്ധപ്പെട്ടവരുടെ നിര്‍ദേശമനുസരിച്ച് പരമാവധി ബുദ്ധിമുട്ടില്ലാതെ മറ്റൊരു മാര്‍ഗത്തെ കുറിച്ച് ആലോചിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ദേശീയ പാതയുടെ കാര്യത്തില്‍ എത്രയും വേഗം നടപടി എടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പ്രദേശവാസികളുടെ ആശങ്ക മനസിലാക്കുന്നതായും അദ്ദേഹം.

g-sudhakaran-16-1471347539-28-1506599691.jpg -Properties

വയലിന് വീതി കുറവാണെന്നതും സമീപത്ത് വീടുകളുണ്ടെന്നതും പരിഗണിക്കും. നീര്‍ത്തടങ്ങളെ ഉള്‍പ്പെടെ സംരക്ഷിച്ചു കൊണ്ട് ബദല്‍ മാര്‍ഗത്തെപ്പറ്റി ആലോചിക്കും. കേരളത്തില്‍ നന്ദിഗ്രാം ഉണ്ടാകാന്‍ അനുവദിക്കില്ല മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍ധാരണ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
keezhattur strike againt bypass ends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X