Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ വിഎസിനെ ആപ്പിലേക്ക് ക്ഷണിച്ചു

ദില്ലി: ആം ആദ്മി പാര്‍ട്ടിയിലേക്ക് കേരള പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ ക്ഷണിച്ച് അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെയാണ് ദില്ലി മുന്‍ മുഖ്യമന്ത്രി കൂടെയായ കെജ്രിവാള്‍ വിഎസിനെ ആപ്പിലേക്ക് പരസ്യമായി ക്ഷണിച്ചത്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് എഎപിയെന്ന് വിഎസ് തിരിച്ചറിയണമെന്ന് കെജ്രിവാള്‍ പറഞ്ഞു.

താന്‍ വളരെ ചെറിയെ ആളാണ്. ആം ആദ്മി പാര്‍ട്ടി എന്നത് ഒരു ആശയമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനം സത്യസന്ധമല്ല. സാധാരണ ജനങ്ങളാണ് ഇനി പ്രതീക്ഷ. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയുമല്ല, മുകേഷ് അംബാനിയാണ് രാജ്യം ഭരിക്കുന്നതെന്നും സാധരണക്കാരിപ്പോള്‍ അവരെയാണ് നേരിടുന്നതെന്നും കെജ്രിവള്‍ കുറ്റപ്പെടുത്തി.

Vs Achuthananthan, Kejriwal

ഞങ്ങളുടെ പ്രധാന ശത്രു അഴിമതിയും വര്‍ഗീയതയുമാണ്. അഴിമതിയും വഞ്ചനയും കണ്ട് മടുത്തു. മോദിയും രാഹുലും അഴിമതിക്കാരാണ്. എനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ല. ഓരോ സാധരണക്കാരനുമാണ് പ്രധാനമന്ത്രിയാകേണ്ടത്- കെജ്രിവാള്‍ പറഞ്ഞു. കേരളത്തില്‍ മത്സരിക്കുമെങ്കിലും എത്ര സീറ്റുകളിലേക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടെങ്കിലും ആം ആദ്മിയ്ക്ക് കേരളത്തില്‍ തീര്‍ച്ചയായും ഒരിടമുണ്ട്. വിഎസ് അച്യുതാനന്ദന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ എനിക്ക് വലിയ സന്തോഷമാണ്. ഈ പാര്‍ട്ടിയിലേക്ക് ചേരാന്‍ ഞാനദ്ദേഹത്തെ ക്ഷണിക്കുന്നുവെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

അതേ സമയം കെജ്രിവാളിന്റെ ക്ഷണം കേട്ട സിപിഎം നേതാക്കളോരോരുത്തരായി വാളെടുക്കാന്‍ തുടങ്ങി. കെജ്രിവാളിന്റേത് ബാലിശമായ ആവശ്യമെന്നും കേരളത്തില്‍ എഎപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും എംഎ ബേബി പറഞ്ഞു. മഹത്തായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള വ്യക്തയാണ് വിഎസ്. ഇത്തരത്തിലൊരു ചര്‍ച്ച പോലും അദ്ദേഹത്തിന്റെ പേരില്‍ വരുന്നത് ശരിയല്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചത്. ഇത്തരത്തില്‍ ഒരു ആവശ്യം മുന്നോട്ട് വച്ച ആളെ ജനം മനസ്സിലാക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+