കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ ആറന്മുളയില്‍ കെജ്രിവാളെത്തുമോ?

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ നേരിട്ടെത്തിയേക്കും. ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തിനായിരിക്കും കെജ്രിവാള്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പ് നിര്‍മിക്കാനൊരുങ്ങുന്ന വിമാനത്താവളത്തിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം തുടങ്ങാനിരിക്കുകയാണ്. ഇടത് പാര്‍ട്ടികളും ബിജെപിയും പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം അടങ്ങുന്നതാണ് സംയുക്ത സമരസമിതി. സുഗത കുമാരിയാണ് സംയുക്ത സമര സമിതിയുടെ അധ്യക്ഷ.

Arvind Kejriwal

ആറന്മുളില്‍ നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. ഇനി സത്യാഗ്രഹത്തിന്റെ ഉദ്ഘാടനത്തിന് കെജ്രിവാളിനെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.

സമരസമിതി അധ്യക്ഷ സുഗതകുമാരി തന്നെയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത് എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ കേരളത്തിലെത്തിയ എഎപി നേതാവ് പ്രശാന്ത് ഭൂഷണുമായി നടത്തിയ കൂടിക്കാഴ്ചയിലാണത്രെ സുഗത കുമാരി ഈ ആവശ്യം ഉന്നയിച്ചത്.

എന്തായാലും കെജ്രിവാളിന്റെ ഭാഗത്ത് നിന്ന് അനുകൂലമായോ പ്രതികൂലമായോ മറുപടിയൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, സുഗത കുമാരി മാത്രം വിചാരിച്ചാല്‍ തീരുമാനിക്കാന്‍ കഴിയുന്നതല്ല സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം. സംയുക്ത സമര സമിതിയിലെ മറ്റ് അംഗങ്ങളുടെ കൂടി സമ്മതം ഇതിന് ആവശ്യമാണ്.

സിപിഎമ്മോ, ബിജെപിയോ എന്തായലും ഇത്തരമൊരു നീക്കത്തെ അനുകൂലിക്കാന്‍ സാധ്യതയില്ല. പ്രത്യേകിച്ച് സിപിഎം. ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ശക്തമായാല്‍ അത് ഏറ്റവും രൂക്ഷമായി ബാധിക്കുക സിപിഎമ്മിനെ ആയിരിക്കുമെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. ബിജെപിയുടേയും നിലപാട് വ്യത്യസ്തമല്ല. അതുകൊണ്ട് രണ്ട് പാര്‍ട്ടികളും ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുമെന്ന് ഉറപ്പാണ്.

എന്തായാലും വിഷയം ഇതുവരെ സമര സമിതി ചര്‍ച്ചക്കെടുത്തിട്ടില്ല.

English summary
Kejriwal may come to Kerala to inaugurate Aranmula Airport protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X