ചില്ലറയല്ല, 2031 ല്‍ കെല്‍ട്രോണിന്‍റെ ലക്ഷ്യം 2000 കോടിയുടെ ടേണ്‍ ഓവർ: 40000ഓളം പേർക്ക് തൊഴില്‍ അവസരങ്ങളും
അരൂർ: കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ 2031-ഓടെ 2000 കോടി രൂപയുടെ ടേൺഓവർ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ്. അരൂർ കെൽട്രോൺ കോംപ്ലക്സിൽ നടന്ന കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (KKDS) ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മേഖലയിലേക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി രൂപീകരിച്ച KKDS-ന്റെ ഈ പുതിയ സംരംഭം കെൽട്രോണിന്റെ സാങ്കേതിക മികവിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കെൽട്രോൺ, പ്രതിരോധ മേഖലയിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഓരോ വീടിനെയും സംരംഭ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വീടിന്റെ 50 ശതമാനം ഭാഗം സംരംഭങ്ങൾക്കായി ലൈസൻസ് നേടി ഉപയോഗിക്കാം. ഒഴിഞ്ഞുകിടക്കുന്ന വീടുകളാകട്ടെ, പൂർണമായും സംരംഭങ്ങൾക്ക് വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാർക്ക് ഇലക്ട്രോണിക് അസംബ്ലിങ് പോലുള്ള ചെറുകിട തൊഴിലവസരങ്ങൾ വീടുകളിൽ തന്നെ ഒരുക്കാൻ ആവശ്യമായ പരിശീലനം നൽകും. വിഷൻ 2031-ന്റെ ഈ ലക്ഷ്യം നേടുന്നതിൽ കെൽട്രോണിന് നിർണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ 40,000-ലധികം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലാളികൾക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ വ്യക്തികളെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. ഇതിനായി 10 കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഇത് വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് (KKDS) പ്രതിരോധ മേഖലയിൽ കെൽട്രോണിന്റെ പുതിയ മുന്നേറ്റമാണ്. ജലത്തിനടിയിൽ പ്രവർത്തിക്കുന്ന പ്രതിരോധ ഇലക്ട്രോണിക് സംവിധാനങ്ങളുടെ നിർമാണത്തിൽ കെൽട്രോണിന്റെ മികച്ച സാങ്കേതിക ശേഷി പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രതിരോധ വിപണിയിൽ ആഗോളതലത്തിൽ മത്സരിക്കാൻ കെൽട്രോണിനെ പ്രാപ്തമാക്കുന്ന ഈ സംരംഭം, സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിലാസ്ഥാപന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, പഞ്ചായത്തംഗം സി.കെ. പുഷ്പൻ, കെഎസ്ഡിപി ചെയർമാൻ സി.ബി. ചന്ദ്രബാബു, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ, ക്രാസ്നി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സൺ വി.ജി. ജയപ്രകാശൻ, ക്രാസ്നി ഡയറക്ടർ വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളി, ബിപിടി ചെയർപേഴ്സൺ കെ. അജിത് കുമാർ, കെൽട്രോൺ ചെയർപേഴ്സൺ എൻ. നാരായണമൂർത്തി, കെൽട്രോൺ ക്രാസ്നി ഡിഫൻസ് ടെക്നോളജി മാനേജിംഗ് ഡയറക്ടർ എം.എൽ. മാത്യു, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications