കേന്ദ്രീയവിദ്യാലയ: അന്‍പതിന്റെ നിറവില്‍
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയ സംഘദന്റെ അന്‍പതാം വാര്‍ഷീകത്തോട് അനുബന്ധിച്ച് കഴിഞ്ഞ പതിനഞ്ച് ദിവസമായി തിരുവനന്തപുരത്ത് നടന്ന് വന്ന പ്രദര്‍ശനം അവസാനിച്ചു. തിരുവന്തപുരത്തെയും സമീപ പ്രദേശങ്ങളിലേയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളുമായി ഒട്ടേറെ പേര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ത്ഥികളുടെ ഒരു ഒത്തു ചേരലിന് ഇത് അവസരം
പ്രദര്‍ശനത്തോടൊപ്പം വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു. വൈകാതെ വിദ്യാലയയുടെ എല്ലാ സ്കൂളുകളിലെ എല്ലാ ക്ലാസ് മുറികളും 100 ശതമാനം സാങ്കേതിക മികവുള്ളതാക്കി തീര്‍ക്കുകയാണ് സംഘദന്റെ ലക്ഷ്യം. കുട്ടികള്‍ക്ക് ഇലക്ട്രോണിക്ക് അധ്യയന രീതികള്‍ സമ്പൂര്‍ണമായി ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇപ്പോള്‍ ഭാഗികമായി എല്ലാ സ്കൂളുകളിലും ഇത് നടപ്പാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രദര്‍ശന - ആഘോഷങ്ങളുടെ സമാപനം ഉത്ഘാടനം ചെയ്തത്. വിവിധ സ്കൂളുകള്‍ക്കുള്ള സമ്മാനങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് സമ്മാനങ്ങള്‍ ഏറ്റ് വാങ്ങിയത്.
തുടര്‍ന്ന് മുഖ്യമന്ത്രി പ്രദര്‍ശനം നടന്ന് കണ്ട് വിശദാംശങ്ങള്‍ചോദിച്ച് മനസ്സിലാക്കി. കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളെല്ലാം വിദ്യാഭ്യാസത്തിലും മറ്റ് രംഗങ്ങളിലും ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തുന്നത്. കേരളത്തില്‍ കൂടുതല്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഉദ്ഘാടനം
ജൂബിലി ആഘോഷിയ്ക്കുന്ന കേന്ദ്രീയ വിദ്യാലയ സംഘദന്റെ സഞ്ചരിയ്ക്കുന്ന പ്രദർശനത്തിന്റെ സമാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തിലെ ഹാളില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്രീയ വിദ്യാലയ സംഘദന്‍ എറണാകുളം റീജിയന്‍ അസിസ്റ്റന്റ് കമ്മിഷണല്‍ ഡി പ്രഭാകര്‍, പാങ്ങോട് കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ കെബികെ ഉണ്ണിത്താന്‍ സമീപം.

മുഖ്യമന്ത്രിയുടെ പ്രസംഗം
കേന്ദ്രീയ വിദ്യാലയ സംഘദന്റെ സഞ്ചരിയ്ക്കുന്ന പ്രദർശനത്തിന്റെ സമാപനം വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ സംസാരിയ്ക്കുന്നു.

സമ്മാനവിതരണം
കേന്ദ്രീയ വിദ്യാലയ സംഘദന്റെ സുവര്‍ണ ജൂബിലി പ്രദര്‍ശനത്തിന്റെ സമാപന വേളയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവിധ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. തിരുവനന്തപുരം ആക്കുളം കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ ജോസ് മാത്യു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

പുരസ്‌കാരം നല്‍കുന്നു
കേന്ദ്രീയ വിദ്യാലയ സംഘദന്റെ സുവര്‍ണ ജൂബിലി പ്രദര്‍ശനത്തിന്റെ സമാപന വേളയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവിധ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. പട്ടം കെ വി പ്രിന്‍സിപ്പല്‍ എസ് നീരദയും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

പ്രദര്‍ശനം
ജൂബിലി ആഘോഷിയ്ക്കുന്ന കേന്ദ്രീയ വിദ്യാലയ സംഘദന്റെ പ്രദർശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാണുന്നു. തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തിലാണ് പ്രദര്‍ശനം

പുതിയ പദ്ധതികള്‍
ജൂബിലി ആഘോഷിയ്ക്കുന്ന കേന്ദ്രീയ വിദ്യാലയ സംഘദന്റെ പ്രദർശനം കാണുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംഘദന്റെ പ്രവര്‍ത്തനവും വ്യാപ്തിയും സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു.












Click it and Unblock the Notifications