കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നതായി അറിയിപ്പ്. നിക്കോബർ ദ്വീപ് സമൂഹത്തിലും തെക്കൻ ആൻഡമാൻ കടലിലും തെക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് കാലവർഷം എത്തി. അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടും മിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്നും നാളെയും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് ആണ് സാധ്യത എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിൽ 15 ദിവസത്തിന് ശേഷം ആകും കാലാവർഷം എത്തുക. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി അറയിപ്പുണ്ട് . മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, ഇടുക്കി. എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിന് പുറമെ, 30 മുതൽ 40 കി. മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. മെയ് 20 മുതൽ മെയ് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അതേസമയം ഉയർന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേർട്ടാണ് നിലവിൽ. കോഴിക്കോട് ജില്ലയിലും പാലക്കാട് ജില്ലയിലും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ആണ്. കണ്ണൂർ ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ആണ് രണ്ട് ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങൾ ഒഴികെയാണ് യെല്ലോ അലേർട്ട്, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications