മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി തന്നെ? നിലപാട് വ്യക്തമാക്കി ബിജെപി കേരള ഘടകം!
മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദില്ലിയില്‍ സന്ദര്‍ശിച്ചത് മുതല്‍ തുടങ്ങിയതാണ് ബിജെപി ടിക്കറ്ററില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ ഉള്ള ഊഹാപോഹങ്ങള്‍. ബിജെപി ടിക്കറ്റില്‍ നടന്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിഷയം ചൂടുള്ള ചര്‍ച്ചയാക്കി.
വാര്‍ത്ത വന്ന പിന്നാലെ മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രിയും ട്വീറ്റ് പങ്കുവെച്ചതോടെ ലാലിന്‍റെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ത്ഥ്യമാകുന്നെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോയെന്നത് സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ബിജെപി കേരള ഘടകം. വിവരങ്ങള്‍ ഇങ്ങനെ

കൂടിക്കാഴ്ച
ജന്‍മാഷ്ടമി ദിനത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിലെത്തി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ചും മോദിയുമൊത്തുള്ള ചിത്രവും മോഹന്‍ലാല്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

എല്ലാ പിന്തുണയും
15 മിനിറ്റ് നീണ്ട് നിന്ന് ചര്‍ച്ചയില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷനുമായുള്ള കാര്യങ്ങളാണ് ചര്‍ച്ചയായതെന്നും താരം വ്യക്തമാക്കി.വിശ്വാശാന്തി ഫൊണ്ടേഷന്‍റെ കീഴില്‍ ഒരു കാന്‍സര്‍ സെന്‍റര്‍ തുടങ്ങാന്‍ പോകുന്നുണ്ടെന്നുംഅതിന് മോദി എല്ലാവിദ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Recommended Video


വാര്‍ത്തകള്‍
ഇതോടെയാണ് മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ക്ക് ചൂട് പിടിച്ചത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെരാള്‍ഡ് ആയിരുന്നു വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തു. നേരത്തേ തന്നെ സംഘപരിവാര്‍ നിലപാട് പുലര്‍ത്തിയ താരം ഒടുവില്‍ ബിജെപി കാമ്പില്‍ എത്തി എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പരന്നത്.

തിരുവനന്തപുരത്ത്
ബിജെപി ടിക്കറ്റില്‍ ശശി തരൂരിനെതിരായി തിരുവനന്തപുരത്ത് നിന്ന് ലാല്‍ മത്സരിക്കുമെന്ന് ആര്‍എസ്എസ് നേതാവ് വെളിപ്പെടുത്തിയെന്നായിരുന്നു ഡെക്കാന്‍ ഹെരാള്‍ഡ് വാര്‍ത്ത. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാധ്യമത്തോട് നേതാവ് വ്യക്തമാക്കി.

സാമൂഹ്യപ്രവര്‍ത്തകന്‍
നടന്‍ എന്നതിലുപരി സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ലാലിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിച്ച ശേഷമാകും ലാലിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കുകയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ബിജെപി കേരള ഘടകത്തിന് ഇക്കാര്യം അറിയില്ലെന്നും നേതാവ് പറഞ്ഞതായി വാര്‍ത്തയില്‍ ഉണ്ട്.

പ്രധാനമന്ത്രിയും
ഈ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പേഴേക്കും ലാലിനെ പുകഴ്ത്തി പ്രധാനമന്ത്രിയും രംഗത്തെത്തി. മോഹന്‍ലാല്‍ എന്ന വ്യക്തിയേയും അദ്ദേഹത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധതയേയും പുകഴ്ത്തി മോദി ട്വീറ്റ് ഇട്ടു. അദ്ദേഹത്തിന്റെ വിനയം അത്ഭുതകരമാണെന്നും സാമൂഹ്യ സേവനങ്ങള്‍ അഭിനന്ദനാര്‍ഹവും മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്നതാണെന്നുമായിരുന്നു ട്വീറ്റ്.

കേരള ഘടകം
എന്നാല്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് കേരള ഘടകം ബിജെപി നേതൃത്വം പറയുന്നത്. അതേസമയം മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ത്ഥിത്തം പൂര്‍ണമായും തള്ളിക്കളയുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

സ്വാഗതം ചെയ്യും
കേരളത്തിന്‍റെ അഭിമാനമായ കലാകാരനാണ് മോഹന്‍ലാല്‍. അദ്ദേഹം ബിജെപിയിലേക്ക് വന്നാല്‍ അതിനെ സ്വാഗതം ചെയ്യുക തന്നെ ചെയ്യും. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നോയെന്ന കാര്യത്തില്‍ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നു.

തനിക്കറിയില്ല
അതേസമയം മോഹന്‍ലാല്‍ ബിജെയില്‍ എത്തിയോ എന്നത് തനിക്ക് അറിയില്ലെന്നായിരുന്നു ബിജെപി നേതാവ് ജെആര്‍ പത്മകുമാറിന്‍റെ പ്രതികരണം. മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ കണ്ടത് ശരിയാണ്. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച നടന്നോയെന്നത് അറിവില്ല.

നടന്നിട്ടില്ല
സ്ഥാനാര്‍ത്ഥിയാക്കാന്‍ മോഹന്‍ലാല്‍ സമീപിച്ചിട്ടില്ലെന്നത് തന്നെയാണ് തന്‍റെ വിവരം.കേരള ഘടകത്തില്‍ എന്തായാലും ഇക്കാര്യങ്ങള്‍ ചര്‍ച്ച നടന്നിട്ടില്ല. അതേസമയം മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായി വന്നാല്‍ നാളെ ബിജെപി അക്കാര്യം പരിഗണിക്കാതിരിക്കില്ല.

സ്വാഗതം
മോദി സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന പ്രമുഖരെ പരിഗണിക്കേണ്ടതുണ്ടോയെന്നത് പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ താരപരിവേഷമുള്ളവര്‍ ബിജെപിയില്‍ എത്തിയോ എന്നത് വ്യക്തമാകുകയുള്ളൂവെന്നും പത്മ കുമാര്‍ പറഞഅഞു.

മോഹന്‍ലാലിനെ വിടാതെ
മോഹന്‍ലാല്‍ ആണ് അങ്ങനെ ഒരു ആഗ്രഹം പറയുന്നതെങ്കില്‍ തീര്‍ച്ചയായും അക്കാര്യം പരിഗണിക്കും. സമൂഹത്തില്‍ സ്വാധീനമുള്ള ആരേയും നിരുത്സാഹപ്പെടുത്തില്ലെന്നായിരുന്നു പത്മകുമാര്‍ പറഞ്ഞത്.

വാര്‍ത്ത അടിസ്ഥാന രഹിതം
അതേസമയം ബിജെപി ടിക്കറ്റില്‍ താന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തയോട് മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നുമായിരുന്നു മോഹന്‍ലാലിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞത്.

ഭാവനാസൃഷ്ടി
ചിലരുടെ ഭാവനാ സൃഷ്ടിയെ നിരോധിക്കേണ്ടതില്ലല്ലോയെന്നായിരുന്നു മോഹന്‍ലാല്‍ ഒരു സുഹൃത്തിനോട് പ്രതികരിച്ചതത്രേ. അതേസമയം ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് താരം തന്നെ വെളിപ്പെടുത്താതെ വാര്‍ത്തകള്‍ വിശ്വസിക്കേണ്ടതില്ലെന്നും കലാലോകത്ത് നിന്നുള്ള പലരും ഫേസ്ബുക്കില്‍ പങ്കുവെച്ചു.












Click it and Unblock the Notifications